Trending

എളേറ്റിൽ വട്ടോളി : അങ്ങാടിയും പരിസരവും RRT മാരുടെ ശക്തമായ നിരീക്ഷണത്തിൽ.

എളേറ്റിൽ :കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിസന്ധി ഘട്ടത്തിൽ എളേറ്റിൽ വട്ടോളി  അങ്ങാടിയും പരിസരവും RRT മാരുടെ ശക്തമായ നിരീക്ഷണത്തിൽ. പൊതു സ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കാതെ എത്തുന്നവരെ വരെ കണ്ടെത്തുകയും, അവർക്ക് മുന്നറിയിപ്പ് നൽകുകയും മാസ്ക് ധരിപ്പിക്കുകയും,അവർക്ക് ബോധവൽക്കരണം നൽകുകയും ചെയ്യുന്നു.


മാസ്ക് സ്ഥിരമായി ധരിക്കാത്തവരെ കണ്ടെത്തെകയും  ശക്തമായന നിയമ നടപടി നേരിടേണ്ടിവരും എന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

കടകളുടെടെ മുമ്പിലോ , റോടഡിലോലോ 5 ആളുകൾ കൂടുന്നത് കണ്ടാൽ നിയമ നടപടി നേരിടേണ്ടി വരും എന്ന് പറയുകയും അവരെ പിരിച്ച് വിടുകയും ചെയ്യുന്നു. കയർ കെട്ടി
അകലം പാലിക്കാത്ത 
കടകളിൽ ചെന്ന് അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുകയും, അപ്പോൾ തന്നെ കയറ് കെട്ടിച്ച് കോവിഡ് നിയമങ്ങൾ പാലിപ്പിക്കുന്നു.

60 വയസിന് മുകളിൽ പ്രായമുള്ളവരും, അസുഖം ഉള്ള ആളുകളും, ചെറിയ കുട്ടികളും അങ്ങാടിയിൽ എത്തിയത് ശ്രദ്ധയിൽ പെട്ടാൽ അവരോട് കാര്യങ്ങൾ ചോദിക്കുകയും  അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുകയും, അവരുടെ വീട്ടിലെ ഫോൺ നമ്പർ വാങ്ങി അവരോട് ഈ പ്രതിസന്ധി ഘട്ടത്തിൽ ഇവരെ ഒരു കാരണവശാലും അങ്ങാടികളിലേക്ക് അയക്കരുതെന്നുള്ള ശക്തമായ നിർദ്ധേശവും നൽകാറുണ്ട്. വീട്ടിൽ മരുന്നും മറ്റും വാങ്ങി കൊടുക്കാൻ ആളുകൾ ഇല്ലെങ്കിൽ  RRT വളണ്ടിയർമാരുടെ നമ്പർ അവർക്ക് എഴുതി കൊടുക്കുകയും ആവശ്യപ്രകാരം മരുന്നും മറ്റും എത്തിച്ച് കൊടുക്കാറുണ്ട്.

ഒന്നര വർഷത്തോളമായി ജില്ലാ കളക്ടറുടെ കീഴിൽ കോവി ഡ് പ്രതിരോധരംഗത്ത്  RRT വളണ്ടിയറായും , സന്നദ്ധ പ്രവർത്തനവും നടത്തുന്ന ഹബീബു റഹ്മാന്റെ നേതൃത്തത്തിൽ RRT വളണ്ടിയർമാരായ മുഹമ്മദ് റാഫി , അഷ്റഫ്, മാനു , മിദ്ലാജ്, ജസീൽ എന്നിവരും സേവനം ചെയ്യുന്നു. ഹബീബുറഹ്മാന്റെ നേത്രത്തിൽ ഉള്ളRRT വളണ്ടിയർമാരുടെ
ശക്തമായ ഇടപെടലിന്റെ ഭാഗമായി  95 % ആളുകളും മാസ്ക് ധരിച്ചാണ് അങ്ങാടിയിൽ അത്യാവശ്യത്തിന് എത്തുന്നത്. നിലവിൽ എളേറ്റിൽ
വി : സ്പോർട്ടോ  സ്പോർട്ട്സ് ക്ലബ്ബിന്റെ
ഭാരവാഹികളാണ് ഈ ചെറുപ്പക്കാർ. എല്ലാ മേഖലയിലും ഇവരുടെ സാനിദ്ധ്യം
ഉണ്ടാവാറുണ്ട്.

Previous Post Next Post
3/TECH/col-right