Trending

കോവിഡ് വ്യാപനം:കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ ഹോമിയോ പ്രതിരോധ മരുന്നു വിതരണത്തിന് തുടക്കം.

കോവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തിൽ കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ  ഭാഗമായി കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിന്റെയും, കിഴക്കോത്ത്  ഗവ.ഹോമിയോ ഡിസ്പെൻസറിയുടെയും നേതൃത്വത്തിൽ കിഴക്കോത്ത് പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ  ഔഷധങ്ങൾ വിതരണം ചെയ്യുന്നു.

വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ വാർഡ് ആർ.ആർ.ടി വളണ്ടിയർമാർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വരുംദിവസങ്ങളിൽ  ഇത് വീടുകളിൽ എത്തിക്കും. വാർഡുകളിലേക്കുള്ള മരുന്നുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസ്റി.പി.പി.   ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയങ്ക കരൂഞ്ഞിക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി പി അഷ്റഫ്, വാഹിദ കയ്യലശ്ശേരി    ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ   ബീനേഷ്. പി , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മനോജ്കുമാർ, ഹെഡ് ക്ലർക്ക് രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right