Trending

നരിക്കുനിയിൽ ഹോമിയോ കോവിഡ് പ്രതിരോധ മരുന്നു വിതരണ ഉദ്ഘാടനം നടത്തി.

നരിക്കുനി: കോവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തിൽ നരിക്കുനി ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ  ഭാഗമായി നരിക്കുനി  ഗ്രാമപഞ്ചായത്തിന്റെയും, നരിക്കുനി  ഗവ.ഹോമിയോ ഡിസ്പെൻസറിയുടെയും നേതൃത്വത്തിൽ നരിക്കുനി  പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ  ഔഷധങ്ങൾ നൽകുന്നു.

ഗ്രാമ പഞ്ചായത്തിലെ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ വാർഡ് ആർ.ആർ.ടി വളണ്ടിയർമാർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വരുംദിവസങ്ങളിൽ  ഇത് വീടുകളിൽ എത്തിക്കും. വാർഡുകളിലേക്കുള്ള മരുന്നുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലിം അവർകൾക്ക് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ അരുൺ കൃഷ്ണൻ  ടി.പി കൈമാറി.

ഇമ്മ്യൂൺ ബൂസ്റ്ററിന്റെ പഞ്ചായത്തിലെ വിതരണ ഉൽഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഉമ്മുസൽമ അവർകൾക്ക്  നൽകി പ്രസിഡണ്ട് നിർവഹിച്ചു .ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി പുല്ലങ്കണ്ടി , വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  ജൗഹർ പൂമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ  സുനിൽ കുമാർ, സി.പി ലൈല, സുബൈദ , ലതിക കെ.കെ എന്നിവർ പങ്കെടുത്തു.

വിതരണത്തിനാവശ്യമായ മെഡിസിൻ ബോട്ടിൽ സ്പോൺസർ ചെയ്ത കെ.സി കോയക്ക്  ഭരണ സമിതി പ്രത്യേക നന്ദി അറിയിച്ചു .


Previous Post Next Post
3/TECH/col-right