Trending

കോവിഡിന് പിറകെ ഷിഗല്ലയും.

എളേറ്റിൽ: കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ കോവിഡിനൊപ്പം  ഷിഗല്ലയും റിപ്പോർട്ട് ചെയ്തു. പഞ്ചായത്തിലെ നാലാം വാർഡ് കത്തറമ്മലിൽ (വലിയ പറമ്പ്) ആണ് ഷിഗല്ല റിപ്പോർട്ട് ചെയ്തത്.



പ്രദേശത്ത് കോവിഡിന്റെ വ്യാപനം കണക്കിലെടുത്ത്  ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ ആയിരിക്കുകയാണ്.അതിരൂക്ഷമായ രോഗ വ്യാപനമെന്ന കണ്ടെത്തലിനെ തുടർന്നാണിത്. 

റംസാൻ അവസാനിക്കുന്ന അവസരത്തിൽ പെരുന്നാളിന് മുന്നോടിയായി ജനങ്ങൾ വ്യാപകമായി പുറത്തിറങ്ങുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിലയിരുത്തുന്നു.ജനങ്ങൾ കൂടുതൽ ജാഗ്രത പാലിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. നസ്റി പറഞ്ഞു.
Previous Post Next Post
3/TECH/col-right