Trending

കൊടുവള്ളിയിൽ കോവിഡ് പ്രതിരോധ പ്രവത്തനങ്ങൾ ഏകോപിപ്പിക്കും: ഡോ.എം.കെ.മുനീർ.

കോവിഡ് വ്യാപനത്തിൻ്റെ രണ്ടാം തരംഗം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൊടുവള്ളി നിയോജക മണ്ഡലത്തിൽ ഏകോപനം സാധ്യമാക്കുമെന്ന് നിയുക്ത എം.എൽ.എ, ഡോ.എം.കെ.മുനീർ അറിയിച്ചു. മണ്ഡലത്തിലെ തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുമായും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്മാരുമായും ജനപ്രതിനിധികളുമായും വിവിധ കേന്ദ്രങ്ങളിൽ വെച്ചു നടന്ന യോഗത്തിൽ നിലവിലെ പ്രതിരോധ പ്രവർത്തനങ്ങൾ സംബസിച്ച് ചർച്ച നടത്തുകയുണ്ടായി.

താമരശ്ശേരി താലുക്ക് ആശുപത്രി, കൊടുവള്ളി-നരിക്കുനി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകൾ, വിവിധ പഞ്ചായത്തുകളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. മണ്ഡലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ  മേൽനോട്ടം വഹിക്കുന്നതിന് എം. എൽ.എ അധ്യക്ഷനായ സമിതി ഉടൻ രൂപീകരിക്കുന്നതിന് യോഗത്തിൽ തീരുമാനമായി.

കൊടുവള്ളി, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, കൊടുവള്ളി മുനിസിപ്പാലിറ്റി ചെയർപേർസൺ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത്-മുനിസിപ്പാലിറ്റി ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻമാർ, മണ്ഡലത്തിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജില്ലാ ഭരണകൂടം, ,കോവിഡ് സെല്ല്. ജില്ലാ ആരോഗ്യ വിഭാഗത്താലെ സർവ്വൈലൻസ് ഓഫീസർ, താലുക്ക് ആശുപത്രി സൂപ്രണ്ട്, മണ്ഡലത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, വ്യാപാരി-വ്യവസായി പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾകൊള്ളുന്നതായിരിക്കും മണ്ഡലത്തിലെ മോണിറ്ററിംഗ് സമിതി. സമിതി രൂപീകരിക്കുന്നതിന് യോഗം വിളിച്ചു ചേർക്കുന്നതിന്  താമരശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ.അരവിന്ദനെ യോഗം ചുമതലപ്പെടുത്തി.

അതോടൊപ്പം മുനിസിപ്പൽ - പഞ്ചായത്ത് തലങ്ങളിൽ തദ്ദേശ സ്ഥാപന അധ്യക്ഷൻ മാർ ചെയർമാനും മെഡിക്കൽ ഓഫീസർ കൺവീനറുമായി  പഞ്ചായത്ത് തല സമിതികളും രൂപീകരിക്കും. ടി സമിതികളിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികളുടേയും, സന്നദ്ധ സംഘടനയുടേയും വ്യാപാരികളുടേയും പ്രതിനിധികൾ തുടങ്ങിയവർ  ഉൾപ്പെടുന്നതാണ്.   ഹെൽപ്പ് ഡസ്ക് അടക്കമുള്ള പഞ്ചായത്ത് തല സമിതികളുടെ പ്രവർത്തങ്ങൾ മണ്ഡലം തല സമിതി മോണിറ്റർ ചെയ്യുന്നതാണ്.
ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ ആംബുലൻസുകൾ 
യഥാസമയം ലഭ്യമാക്കുന്നതിന് ഏയ്ഞ്ചൽ മാതൃകയിൽ ആംബുലൻസ് പൂൾ ആരംഭിക്കും. പൾസ്  ഓക്സി-മീറ്ററുകൾ, ഇൻഡിനേറ്ററുകൾ, തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ സ്പോൺസർമാരിലൂടെ കണ്ടെത്തി ലഭ്യമാക്കുന്നതിന് എം.എൽ.എ. യുടെ നേതൃത്വത്തിൽ പദ്ധതി ഉടൻ തയ്യാറാക്കുമെന്നും ഡോ.എം.കെ.മുനീർ അറിയിച്ചു.

കൂടാതെ,  മണ്ഡത്തിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനും ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും എം.എൽ എ എന്ന നിലയിൽ പ്രഥമ പരിഗണന നൽകുമെന്നും അദ്ധേഹം അറിയിച്ചു.

യോഗങ്ങളിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തോമസ് ബാബു, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.സുനിൽകുമാർ, കൊടുവള്ളി മുനിസിപ്പൽ ചെയർ പേർസൺ വെള്ളറ അബ്ദു, ഗ്രാമ പഞ്ചായത്ത് പ്രസി സണ്ടുമാരായ ജെ.ടി.അബ്ദുറഹിമാൻ മാസ്റ്റർ (താമരശ്ശേരി), സി.കെ.സലിം (നരിക്കുനി), മുഹമ്മദ് മോയത്ത് (കട്ടിപ്പാറ), പി.അബ്ദുൾ നാസർ (ഓമശ്ശേരി), രാഘവൻ അടുക്കത്ത് (മടവൂർ), നസ്റി (കിഴക്കോത്ത്), ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റിയിലേയും ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻമാർ, താലുക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കേശവനുണ്ണി, വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right