Trending

​വരുന്നത് പെരുന്നാളിന് മുമ്പുള്ള വെള്ളിയാഴ്ച;മുൻകാലങ്ങളിലേതിനേക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ പാലിക്കണമെന്ന്:മുഖ്യമന്ത്രി

വരാനിരിക്കുന്നത് പെരുന്നാളിന്  മുമ്പുള്ള വെള്ളിയാഴ്ചയാണെന്നും കൂടുതൽ നിയന്ത്രണങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാണ്  കഴിഞ്ഞ റമദാൻ കാലം കടന്നു പോയത്.

 എല്ലാവരും മികച്ച ജാഗ്രത കാട്ടി. ഇത്തവണ  സ്ഥിതി കൂടുതൽ ഗുരുതരമായതിനാൽ മുൻകാലങ്ങളിലേതു പോലെയോ അതിനേക്കാൾ കൂടുതലോ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

കഴിഞ്ഞ തവണ എല്ലാവരും നന്നായി സഹകരിച്ചു. അത് പോലെ ഇത്തവണയും ജാഗ്രതയോടെ നിലകൊള്ളണമെന്ന് മുഖ്യമന്ത്രി വ്യകത്മാക്കി.
Previous Post Next Post
3/TECH/col-right