Trending

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു.

എളേറ്റിൽ : കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിൽ കുടി വെള്ളക്ഷാമം നേരിടുന്ന കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നതിന് സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു.

വാർഡ് മെമ്പർ മാരുടെ നേതൃത്വത്തിൽ കുടിവെള്ളക്ഷാമം നേരിടുന്ന മുഴുവൻ വീടുകളിലും വെള്ളമെത്തിക്കാൻ ആവശ്യമായ നിർദ്ദേശം നൽകിയതായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.പി. നസ്റി അറിയിച്ചു.

വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് നസ്റി പി പി നിർവഹിച്ചു.വൈസ് പ്രസിഡണ്ട്  പി കെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ  സി. എം. ഖാലിദ് 
,വി.പി.അഷ്റഫ്, അസിസ്റ്റൻറ് സെക്രട്ടറി മുജീബ് എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right