Trending

കോവിഡ്‌ വ്യാപനം; താമരശ്ശേരി പഞ്ചായത്ത് സർവകക്ഷി യോഗം ചേർന്നു.

താമരശ്ശേരി: കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, ആരോഗ്യ വകുപ്പ് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നിയമപാലകർ, വ്യാപാരി പ്രതിനിധികൾ  എന്നിവരുടെ യോഗം പഞ്ചായത്ത് ഹാളിൽ ചേർന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ ആഹ്ലാദ പ്രകടനം നിരോധിക്കുവാൻ യോഗം തീരുമാനിച്ചു.

കൊറോണ കൂടുതലുള്ള കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച 4,10,12 വാർഡുകളിൽ നടപടികൾ കർശനമാക്കാനും മറ്റു വാർഡുകളിലെ RRT സജ്ജമാക്കി പ്രതിരോധം ശക്തമാക്കാനും തീരുമാനമായി. പഞ്ചായത്തിൽ കൊറോണ ജാഗ്രത പാലിക്കുവാൻ മൈക്ക് അനൗൺസ് നടത്തുവാനും തീരുമാനിച്ചു. 

യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട്‌ ജെ ടി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട്‌ ഖദീജ സത്താർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമൻമാരായ അയ്യൂബ്ഖാൻ, മഞ്ജിത, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ഷറഫുന്നിസ ടീച്ചർ, റംസീന നരിക്കുനി, ബ്ലോക്ക്‌ മെമ്പർമാരായ അഷ്‌റഫ്‌ മാസ്റ്റർ, കൗസർ മാസ്റ്റർ,  സുമാ രാജേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ നവാസ് ഈർപ്പോണ, ഹാഫിസ് റഹ്‌മാൻ, വി കുഞ്ഞിരാമൻ, വാർഡ് മെമ്പർ എ പി മുസ്തഫ, ബവീഷ് എ കെ, കണ്ടിയിൽ മുഹമ്മദ്‌, ജോൺസൺ ചക്കാട്ടിൽ, പഞ്ചായത്ത് സെക്രട്ടറി ജെയ്സൺ, HI കെസി ബഷീർ, CI മുഹമ്മദ്‌ ഹനീഫ,  വ്യാപാരി സെക്രട്ടറി റെജി ജോസഫ് സെക്ടറൽ മജിസ്‌ട്രേറ്റ്മാർ എന്നിവർ പങ്കെടുത്തു.

യോഗത്തിൽ താമരശ്ശേരി CI സഭയെ അധിക്ഷേപിച്ചു സംസാരിച്ചതിൽ യോഗം ഐക്യകണ്ടേന പ്രതിഷേധം രേഖപ്പെടുത്തുകയും പോലീസ് മേലുദ്യോഗസ്ഥന് പരാതി നൽകാനും തീരുമാനിച്ചു.
Previous Post Next Post
3/TECH/col-right