Trending

കോവിഡ്-19: എസ്.എസ്.എൽ.സി. ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷയുടെ ഭാഗമായുള്ള ഐ റ്റി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെച്ചു. എസ് എസ് എൽ സി പരീക്ഷയുടെ ഭാഗമായി മെയ് അഞ്ചിന് ആരംഭിക്കുവാൻ നിശ്ചയിച്ചിരുന്ന ഐ റ്റി പ്രാക്ടിക്കൽ പരീക്ഷയാണ് മാറ്റിവെച്ചത്. ഐ റ്റി പ്രാക്ടിക്കൽ പരീക്ഷ സംബന്ധിച്ച തുടർ നിർദ്ദേശങ്ങൾ പിന്നീട് നൽകുന്നതാണ്.

പൊതു വിദ്യാഭ്യാസ ഡയറക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. നേരത്തെ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ മാറ്റിവെച്ചിരുന്നു. എന്നാൽ, എസ് എസ് എൽ സി ഐ റ്റി പ്രാക്ടിക്കൽ പരീക്ഷ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഈ തീരുമാനമാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഹയർസെക്കണ്ടറി പ്രായോഗിക പരീക്ഷകൾ മാറ്റിവെച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആയിരുന്നു തീരുമാനം. മാറ്റിവെച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

കോവിഡിനെ തുടർന്ന് ഹയർ സെക്കണ്ടറി തുല്യത പരീക്ഷയും മാറ്റി വെച്ചിട്ടുണ്ട്. മെയ് മൂന്നു മുതൽ എട്ടു വരെ നടക്കേണ്ട തുല്യത പരീക്ഷയാണ് കോവിഡ് വ്യാപനം കണക്കിലെടുത്ത് മാറ്റിയത്.
Previous Post Next Post
3/TECH/col-right