എളേറ്റിൽ: ജില്ലാ കലക്ടറുടെ നിർദ്ദേശത്തെ തുടർന്ന് കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലും DCC ആരംഭിക്കുന്നു. പന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിൽ ആണ് DCS ആരംഭിക്കുന്നത്.
നാളെ എസ്എസ്എൽസി പരീക്ഷ അവസാനിക്കുന്ന മുറക്ക് DCC ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.തൊഴിലുറപ്പ് തൊഴിലാളികളുമായി സഹകരിച്ച് കെട്ടിടം പൂർണമായും കഴുകി വൃത്തിയാക്കി സാനിറ്റേഷൻ ചെയ്തു.
ആവശ്യമായ മറ്റ് സൗകര്യങ്ങൾ കൂടി നാളെ യോടു കൂടി തയ്യാറാക്കുമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്ന സമയത്ത് ആരംഭിക്കുമെന്നും കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസ്റി പി പി യും വൈസ് പ്രസിഡണ്ട് വി കെ അബ്ദുറഹ്മാനും പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നസ്റി ,വൈസ് പ്രസിഡണ്ട് വി കെ അബ്ദുറഹ്മാൻ, സാമൂഹ്യക്ഷേമ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ കെ ജബ്ബാർ മാസ്റ്റർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി പി അഷ്റഫ്, മുഹമ്മദലി, സെക്രട്ടറി മനോജ് കുമാർ, അസിസ്റ്റൻറ് സെക്രട്ടറി മുജീബ്, എന്നിവർ സ്കൂൾ സന്ദർശിച്ചു തുടർ നടപടികൾക്ക് രൂപം നൽകി.
Tags:
ELETTIL NEWS