Trending

അപകട കെണിയൊരുക്കി പുല്ലാഞ്ഞിമേട് ബസ്സ് കാത്തിരിപ്പ് കേന്ദ്രം.

താമരശ്ശേരി: കോഴിക്കോട് കൊല്ലങ്ങൽ ദേശീയ പാത 766 ൽ പുല്ലഞ്ഞിമേട് കെ.ആർ സ്റ്റോപ്പിലുള്ള ബസ്സ് കാത്തിരിപ്പു കേന്ദ്രമാണ് അപകട ഭീഷണിയുയത്തി നിൽക്കുന്നത്.

റോഡിൻ്റെ കയറ്റം കുറക്കാനായി മണ്ണെടുത്ത് നീക്കിയപ്പോൾ കാത്തിരിപ്പു കേന്ദ്രം പൊളിച്ചുമാറ്റാതെ നിലനിർത്തിയതാണ് ഭീഷണി ഉയർത്തുന്നത്.. ആർക്കും യാതൊരു പ്രയോജനവും ഇല്ലാത്ത ഇത് എന്തിനു വേണ്ടി പൊളിച്ചുമാറ്റിയില്ല എന്നത് വ്യക്തമല്ല.

നിലവിൽ കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ അടിഭാഗത്തെ മണ്ണ് ഇളകി തുടങ്ങിയിട്ടുണ്ട്. നല്ലൊരു മഴ പെഴ്താൽ ഏതു സമയത്തും റോഡിലേക്ക് നിലംപൊത്തും എന്ന അവസ്ഥയിലാണ് ബസ്സ് കാത്തിരിപ്പ് കേന്ദ്രം. രാപ്പകൽ വാഹന തിരക്കുണ്ടാവുന്ന റോഡിലേക്ക്  പൊളിഞ്ഞു വീണാൽ വൻ ആപത്തു തന്നെ സംഭവിക്കും.

.ദേശീയപാതയിലെ പ്രവൃത്തിയുടെ കരാർ ഏറ്റെടുത്ത കമ്പനിക്കും, ബന്ധപ്പെട്ട ദേശീയപാതാ ഉദ്യോഗസ്ഥർക്കുമെതിരെ നിരവധി പരാതികൾ ഇതിനകം തന്നെ ഉയർന്നു വന്നിട്ടുണ്ട്. ടാറിംഗിലെ ക്രമക്കേട് സംബന്ധിച്ച് ഉയർന്ന പരാതിയിൽ വിജിലൻസ് പ്രാഥമിക പരിശോധനകൾ പൂർത്തീകരിച്ച് പരാതിക്കാരിൽ നിന്നും മൊഴി രേഖപ്പെടുത്തി കഴിഞ്ഞു. ടാറിംഗിൻ്റെ സാമ്പിളുകൾ പരിശോധനക്കയച്ച് ഫലം കാത്തിരിക്കുകയാണ് വിജിലൻസ്.

കരാറുകാരുടെയും, ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്വമില്ലായ്മയുടെ ഉത്തമ ഉദാഹരണമാണ് ഈ കാത്തിരിപ്പ് കേന്ദ്രമെന്നും ഇതുമൂലം എന്ത് അപകടമുണ്ടായാലും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ പറഞ്ഞു.

Previous Post Next Post
3/TECH/col-right