Trending

മാതൃഭൂമി സീഡ് അധ്യാപക കോ-ഓഡിനേറ്റർ പുരസ്കാരം സിറാജുദ്ദീൻ പന്നിക്കോട്ടൂരിന്.

എളേറ്റിൽ: ഈ വർഷത്തെ മാതൃഭൂമി സീഡ് പദ്ധതി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ  ജില്ലാതല ടീച്ചർ കോ-ഓഡിനേറ്റർ പുരസ്കാരം സിറാജുദ്ദീൻ പന്നിക്കോട്ടൂരിന് ലഭിച്ചു. അയ്യായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസ്സുകൾക്ക് നേതൃത്വം കൊടുക്കുന്നതിനൊപ്പം നാടിനെ പച്ചപ്പണിയിക്കാനുള്ള ശ്രമത്തിനാണ് അംഗീകാരമായത്.

സ്ക്കൂളിൽ കുട്ടികളുടെ മാനസിക സംഘർഷം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അധിക പ്രവർത്തനങ്ങളുമായി കുട്ടികൾക്ക് നേതൃത്വം നൽകി കാർഷിക മേഖലയെ വളർത്താൻ ശ്രമിച്ചത്. വെബിനാറുകൾ, മത്സരങ്ങൾ, ദിനാചരണങ്ങൾ, സഹജീവികൾക്ക് കുടിനീർ പദ്ധതി തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾക്കും ഈ അധ്യാപകൻ നേതൃത്വം നൽകിയിരുന്നു.

വിദ്യാർഥികൾക്ക് കൃഷി ചെയ്യാൻ നൽകിയ നിർദ്ദേശത്തിൻ്റെ ഫലമായി ആയിരം കിലോഗ്രാം ഭക്ഷ്യ വിഭവങ്ങളാണ് ഈ വർഷം ഉൽപാദിപ്പിക്കപ്പെട്ടത്. പൂനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് ഹരിതവിദ്യാലയ പുരസ്കാരവും ഫയാസ് ഇബ്രാഹിം എന്ന വിദ്യാർഥിക്ക് ജെം ഓഫ് സീഡ് പുരസ്കാരവും ലഭിക്കാനും ഈ പ്രവർത്തനങ്ങൾ കാരണമായി.
Previous Post Next Post
3/TECH/col-right