പുതുപ്പാടി:ഒടുങ്ങാക്കാട് എസ് കെ എസ് എസ് എഫിന്റെ ആതുര സേവന രംഗത്തെ സന്നദ്ധ വിഭാഗമായ സഹചാരി സെന്റർ ഒടുങ്ങാക്കാട് മേഖലയിലും പ്രവർത്തനം തുടങ്ങി.
ഒടുങ്ങാക്കാട് മേഖലയിലെ നിർധനരായ രോഗികൾക്ക് സാന്ത്വനമേകാൻ ആവശ്യമായ പ്രവർത്തനങ്ങളും പദ്ധതികളും നടപ്പിലാക്കുകയാണ് സഹചാരി ലക്ഷ്യമിടുന്നത്.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ഒടുങ്ങാക്കാട് മഖാം പരിസരത്ത് നടത്തിയ പരിപാടിയുടെ ഉദ്ഘാടനം എസ്കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിർ ജമലുല്ലൈലി തങ്ങൾ നിർവഹിച്ചു.
ജാതിമതഭേദമന്യേ മുഴുവൻ ജനവിഭാഗങ്ങൾക്കും വേണ്ടി സഹചാരിയുടെ സേവനങ്ങൾ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് എസ് കെ എസ് എസ് എഫ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി.
ചടങ്ങിൽവച്ച് പുതുപ്പാടിയിലെ സാമൂഹ്യ പ്രവർത്തകനായ ജോയി സെബാസ്റ്റ്യൻ മാസ്റ്റർ സഹചാരി സെന്ററിന് നൽകിയ മെഡിക്കൽ ഉപകരണം തങ്ങൾ ഏറ്റുവാങ്ങി.ചടങ്ങിൽ മുസ്തഫ പാലത്തിങ്ങൽ അധ്യക്ഷത വഹിച്ചു.സ്ഥലം ഖത്തീബ് മുഹമ്മദ് ബാഖവി അൽ ഹൈതമി ഉൽബോധന പ്രസംഗം നടത്തി.
വാർഡ് മെമ്പർ അമ്പുടു ഗഫൂർ , മഹല്ല് സെക്രട്ടറി മൊയ്തീൻകുട്ടി ഹാജി, ഷറഫു കൊട്ടാരക്കൊത്ത് എന്നിവർ ആശംസ അർപ്പിച്ചു.മുഹമ്മദ് റാഫി ദാരിമി സ്വാഗതവും, ബഷീർ മുസ്‌ലിയാർ നന്ദിയും രേഖപ്പെടുത്തി
Tags:
THAMARASSERY