റിസൾട്ട് വൈകുന്നത് മൂലം കോവിഡ് വ്യാപനത്തിന് കാരണമാവുന്നുണ്ടെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
ടെസ്റ്റ് കഴിഞ്ഞവർ നേരം വൈകുന്നത് മൂലം റിസൾട്ടിനു കാത്തു നിൽക്കാതെ പുറത്തിറങ്ങുന്നത് നിയന്ത്രിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണുള്ളത്. അത് പോലെ വാക്സിൻ എടുക്കാൻ ജനങ്ങളുടെ തള്ളി ക്കയറ്റമാണ് ആരോഗ്യ കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്നത്.
കുറഞ്ഞ വാക്സിൻ മാത്രമാണ് ദിവസവും ലഭിക്കുന്നത്. കോവിഡ് വാക്സിൻ കൂടുതൽ എത്തിക്കുന്നതിന് വേണ്ട നടപടി കൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ഓൺലൈൻ യോഗത്തിൽ
പ്രസിഡണ്ട് അൻവർ ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. ഷറഫു അരീക്കൽ, ഹസീബ് പുല്ലാളൂർ, നവാസ് ഇല്ലത്ത്, അനീസ് മടവൂർ, അഡ്വ. അബ്ദുറഹിമാൻ, സലീം പുല്ലാളൂർ, എ.പി.ജംഷീർ, ഷാഫി ആരാമ്പ്രം, സാലിഹ് മുട്ടാഞ്ചേരി, റാസിഖ് ചോലക്കര ത്താഴം തുടങ്ങിയവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി സ്വാഗതവും ട്രഷറർ അസ്ഹർ കൊട്ടക്കാവയൽ നന്ദിയും പറഞ്ഞു.
0 Comments