Trending

കോവിഡ് ബാധിത പ്രദേശത്ത് സാന്ത്വനമായി കാരുണ്യ തീരം

വിഷുവിന്റെ ആരവങ്ങളൊക്കെയും ചുറ്റും തിമിർക്കുമ്പഴും കോറോണയുടെ മൂർദ്ധന്യ അവസ്ഥയിൽ എല്ലാം വിലകപ്പെട്ടു കൻടൈൻമെന്റ്  സോണിൽ കഴിയുന്ന കട്ടിപ്പാറ  ഗ്രാമ പഞ്ചായത്തിലെ 12 ആം വാർഡിലെ  സഹോദരങ്ങൾക്ക് സ്നേഹം ചേർത്ത് പൊതിഞ്ഞ 400 പാക്കറ്റ് സദ്യ ഹെൽത്ത്‌ കെയർ ഫൌണ്ടേഷൻ പ്രസിഡന്റ്‌ ഹക്കീം പൂവക്കോത്തിൽ നിന്നും കാട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോയത്ത് മുഹമ്മദ് ഏറ്റു വാങ്ങി.

ഹെൽത്ത്‌ കെയർ ഫൌണ്ടേഷൻ ന്റെ പ്രസ്തുത പരിപാടിയിൽ  HCF സ്റ്റുഡന്റസ് വിങ്ങും വിമൻസ് വിങ്ങും പ്രത്യേക പങ്കാളികളായി. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റഷീദ്.വി.പി, വാർഡ് മെമ്പർ ബിന്ദു സന്തോഷ്, സി.കെ.എ.ഷമീർ ബാവ, രവീന്ദ്രൻ ok, ഷമീം കാരാട്ട്, ഷൈജു വേണാടി, നാസർ വേണാടി, നവാസ് IP കോളിക്കൽ, എൻ.കെ.അബ്ദുൽ മജീദ്, ഷൈജ, പുഷ്പലത, സഫീന ഇഖ്ബാൽ, സാദാനന്ദൻ, തൗഫിർ കാന്തപുരം, ഷാമിൽ, റുഖിയ ജിബിൻ, ഫാത്തിമ തസ്നീം തുടങ്ങിയവർ നേതൃത്വം നൽകി.

ഈ പ്രദേശത്ത് 32 പേർ കോവിഡ് ബാധിതരായി പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഈ മേഖലക്ക്  സാന്ത്വന പ്രവർത്തനവുമായി മുന്നിട്ടിറങ്ങിയത്.
Previous Post Next Post
3/TECH/col-right