Trending

സംഘടിത ഇഫ്താർ പാർട്ടികൾ ഒഴിവാക്കാൻ തീരുമാനം.

കൊറോണാ വ്യാപനത്തിന്റെ സാഹചര്യത്തിൽ പള്ളികളിലെ ആദ്യ നോമ്പുതുറ ഒഴികെയുള്ള സംഘടിത ഇഫ്താർ പാർട്ടികൾ ഒഴിവാക്കാൻ കോഴിക്കോട് ജില്ലാ കലക്ടർ വിളിച്ച് ചേർത്ത മുസ്ലിം സമുദായ  നേതാക്കളുടെ യോഗം തീരുമാനിച്ചു.പള്ളികളിലെ നമസ്കാര ചടങ്ങുകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് നിർവ്വഹിക്കും.

ജില്ലാ കലക്ടർ സാംബ ശിവ റാവു ഐ.എ.എസ്. ആദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടർ എൻ.റംല, ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, ഡോ.ഹുസൈൻ മടവൂർ, നാസിർ ഫൈസി കൂടത്തായി, വളപ്പിൽ അബ്ദുസ്സലാം, കെ.മോയിൻ കുട്ടി മാസ്റ്റർ, പി.കെ.അബ്ദുല്ലത്തീഫ് , എഞ്ചിനിയർ പി.മമ്മദ് കോയ, അഡ്വ.പി.എം. ഹനീഫ്, സി.ഹാരിഫ്, മുഹമ്മദ് അശ്റഫ് എന്നിവർ പങ്കെടുത്തു.

പള്ളിയിൽ വരുന്നവർ കോറോണാ വ്യാപനം തടയാനായി സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, സാനിറ്റെസർ ഉപയോഗിക്കുക, സ്വന്തം മുസല്ല കൊണ്ട് വരിക, പള്ളികളിൽ എ.സി. ഉപയോഗിക്കാതിരിക്കുക, പത്ത് വയസ്സിന്ന് താഴെയുള്ള കുട്ടികൾ പള്ളിയിൽ വരാതിരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ എല്ലാ പള്ളികളിലും പാലിക്കണമെന്നും നേതാക്കൾ പറഞ്ഞു.
Previous Post Next Post
3/TECH/col-right