എളേറ്റിൽ: ചളിക്കോട് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ചളിക്കോട് അങ്ങാടിയും പരിസരവും മോടിപിടിപ്പിക്കുന്ന പദ്ധതി 'എന്റെ ചളിക്കോട് -സുന്ദര നാട്' പദ്ധതി പ്രഖ്യാപനവും, ഒന്നാം ഘട്ട പദ്ധതിയായ കൈവരികൾ പൂച്ചെടികൾ കൊണ്ട് അലങ്കരിക്കുന്നതിന്റെ ഉദ്ഘാടനവും പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ: ടി. ശോഭീന്ദ്രൻ നിർവഹിച്ചു.
വാട്ടർ പ്യൂരിഫയർ കൊടുവള്ളി ബി.ഡി.ഒ ജിബിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ഇരിപ്പിടം ബ്ലോക്ക് മെമ്പർ ടി.എം.രാധാകൃഷ്ണൻ നാടിനു സമർപ്പിച്ചു.വാർഡ് മെമ്പർ കെ.പി.വിനോദ് കുമാർ അധ്യക്ഷനായി.
പ്രോജക്ട് കൺവീനർ പി.സി മുഹമ്മദ് ഗഫൂർ റിപ്പോർട്ട് അവതരിപ്പിച്ചു. മജീദ് മൂത്തേടത്ത്, വി.കെ കുഞ്ഞായിൽ കുട്ടി, സി .ടി ഭരതൻ, എൻ.കെ.സുരേഷ് , പി സി അബ്ദുൽ ഗഫൂർ, ജസീം മൂത്തേടത്ത്, എം. പി ഹുസൈൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
സാംസ്‌കാരിക വേദി സെക്രട്ടറി സി.ആർ ബൈജു സ്വാഗതവും, പ്രസിഡന്റ് ഗഫൂർ മൂത്തേടത്ത് നന്ദി പറഞ്ഞു.
0 Comments