Trending

സിൻസിയർ കൂട്ടായ്മയുടെ പച്ചക്കറി വിളവെടുത്തു.

കൊടുവളളി: സിൻസിയർ കൂട്ടായ്മയുടെ നേതൃത്വത്തിൽ കച്ചേരിമുക്ക് കലകങ്കുന്നത്ത് കൃഷി ചെയ്ത പച്ചക്കറിയുടെ വിളവെടുത്തു. ബ്ബോക്ക് പഞ്ചായത്തിന്റെ പ്രദർശന തോട്ടമായി പ്രഖ്യാപിച്ച പച്ചക്കറി തോട്ടം പതിനഞ്ചോളം സിൻസിയർ മെമ്പർമാരുടെ കീഴിലാണ് കൃഷിയിറക്കിയത്.

വിളവെടുത്ത പച്ചക്കറികൾ വിഷു, റംസാൻ ചന്തയിൽ വിൽപന തുടങ്ങി. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ.അബ്ദുറഹിമാൻ വിളവെടുപ്പിന്റെയും വിൽപനയുടെയും ഉദ്ഘാടനം നിർവഹിച്ചു.കാർഷിക കൂട്ടായ്മ പ്രസിഡണ്ട് എ.കെ.ഫസൽ അധ്യക്ഷത വഹിച്ചു.

കിഴക്കോത്ത് വില്ലേജ് ഓഫീസർ വി.ബഷീർ, ടി.സലാം, ടി.എം.സിദ്ദിഖ്, പി.ടി.ബഷിർ ,കെ.കെ.പ്രമോദ്, ക്യഷി ഓഫീസർ സി.വി.ശുഭ, സിൻസിയർ കച്ചേരിമുക്ക് സെക്രട്ടറി കമറുൽ ഹക്കിം, കാർഷിക കൂട്ടായ്മ വൈസ് പ്രസിഡണ്ട് ടി.എം.ഹംസ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right