Trending

കോവിഡ് രണ്ടാം തരംഗം കനക്കുന്നു; പ്രതിരോധത്തിന് അഞ്ചിന ഫോര്‍മുലയുമായി കേന്ദ്രം.

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ശക്തമായതോടെ പ്രതിരോധത്തിന് അഞ്ചിന ഫോര്‍മുലയുമായി കേന്ദ്രസര്‍ക്കാര്‍. പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും വാകിസിനേഷന്‍ വേഗത്തിലാക്കാനും ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലേക്ക് വിദഗ്ദ സംഘത്തെ അയക്കാനും തീരുമാനിച്ചു.
മഹാരാഷ്ട്രയില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൗണും ഏർപ്പെടുത്താൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. രാജ്യത്ത് ഇന്നലെ 93,249 പേര്‍ക്കാണ് രോഗം ബാധിച്ചത്. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന വര്‍ധനയാണിത്. 

കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുകയാണ്. ഒന്നാം തരംഗത്തേക്കാള്‍ അതിവേഗത്തിലാണ് രോഗ വ്യാപനം. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നത്.

ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികള്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. തുടര്‍ന്നാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള നിര്‍ദേശം പ്രധാനമന്ത്രി നല്‍കിയത്. അഞ്ചിന് ഫോര്‍മുലയ്ക്കും രൂപം നല്‍കി.
പരിശോധനകള്‍ വര്‍ധിപ്പിക്കുക എന്നതാണ് ഒന്നാമത്തെ ഫോര്‍മുല. മാസ്ക് ധരിക്കുന്നത് ഉള്‍പ്പെടേ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലുള്ള വീഴ്ചയാണ് രണ്ടാം രോഗവ്യാപനത്തിന്‍റെ മുഖ്യകാരണണെന്നാണ് വിലിയിരുത്തല്‍. 

ഈ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് പ്രത്യേക ബോധവത്കരണ പരിപാടികള്‍ ഈ മാസം ആറ് മുതല്‍ പതിനാല് വരെ സംഘടിപ്പിക്കും. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി ക്വാറന്‍റീനിലാക്കുന്നതിനുള്ള നടപടികള്‍, കോവിഡ് ചികിത്സ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, വാക്സീന്‍ വിതരണം വേഗത്തിലാക്കല്‍ തുടങ്ങിയവയാണ് മറ്റ് ഫോര്‍മുലകള്‍.

കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന മഹാരാഷ്ട്രയില്‍ ശനി, ഞായർ ദിവസങ്ങളിൽ ലോക്ഡൗൺ. നാളെ മുതൽ എല്ലാ ദിവസവും രാത്രി എട്ട് മുതല്‍ രാവിലെ 7 മണിവരെയാണ് കര്‍ഫ്യൂ. അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ.
Previous Post Next Post
3/TECH/col-right