സഹോദരൻ്റെ പുതുതായി നിർമിച്ച കിണർ സന്ദർശിക്കുന്നതിനിടയിൽ പ്രവാസി കിണറ്റിൽ വീണു മരിച്ചു.കോളിക്കൽ പരേതനായ അഹമ്മദ് കുട്ടി യുടെ മകൻ തട്ടഞ്ചേരി അബൂബക്കർ സിദ്ദീഖ്(58)ആണ് മരിച്ചത്.
മാതാവ്:ഖദീജ. ഭാര്യ:ളരീമ.മക്കൾ:നൂറ സിദ്ദിഖ്, ഫൗറ സിദ്ദിഖ്.
ഇന്നലെ വൈകുന്നേരം 5.30നായിരുന്നു അപകടം.സഹോദരന്റെ വീടിന്‍റെ പിറകിൽ പുതുതായി വാങ്ങിയ സ്ഥലത്ത് കിണറിന്‍റെ ജോലി നടക്കുന്നത് കാണാൻ പോയതായിരുന്നു. കാൽ വഴുതിവീണ് വലിയ ആഴമുള്ള കിണറിൽ വീഴുകയായിരുന്നു.ഫയർഫോഴസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷൻ റിയാദ് ചാപ്റ്റർ പ്രസിഡണ്ടായ ഇദ്ദേഹം റിയാദ് പ്ലീസ് ഇന്ത്യാ പ്രസിഡണ്ട് സ്ഥാനവും വഹിച്ചിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
0 Comments