ഇന്നലെ ഉച്ചക്ക് 2.45 ഓടെയാണ് സംഭവം. എസ്.എസ്.എല്‍.സി പരീക്ഷക്ക് മുന്നോടിയായി സ്‌കൂളില്‍ നിന്നും പരീക്ഷ ഹാള്‍ടിക്കറ്റ് വാങ്ങി മടങ്ങവേ 10 ഓളം കൂട്ടുകാരോടൊപ്പമാണ് ഇരുവരും പുഴയില്‍ കുളിക്കാനിറങ്ങിയത്. തുടര്‍ന്ന് ഇരുവരും പുഴയില്‍ മുങ്ങുകയായിരുന്നു. കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും, വാളാട് റെസ്‌ക്യു ടീം അംഗങ്ങളും തിരച്ചില്‍ നടത്തുകയും ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
ഇരുവരുടേയും മൃതദേഹങ്ങള്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
0 Comments