Trending

ജവഹർ ഈവനിംഗ് സെവൻസ് ഫുട്ബോൾ: ഇൻസാറ്റ് താമരശ്ശേരി ചാമ്പ്യൻമാർ.

മാവൂർ:ജവഹർ മാവൂർ സംഘടിപ്പിച്ച അഖില കേരള ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഇൻസാറ്റ് താമരശ്ശേരി ജേതാക്കളായി.റോക്ക് വേഴ്സ് പാറമ്മലിനെയാണവർ പരാജയപ്പെടുത്തിയത്.കളിയുടെ മുഴുവൻ സമയവും 2-2 സമനിലയിലായ മത്സരം പെനാൽട്ടി ഷൗട്ടൗട്ടിലേക്ക് നീങ്ങിയെങ്കിലും അതിലും തുല്യത പാലിച്ചതിനാൽ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.

 ടൂർണ്ണമെൻ്റിലെ മികച്ച കളിക്കാരനായി റോക്ക് വേഴ്സിൻ്റെ ഷറഫുദ്ദീനും, ഗോൾകീപ്പറായി ഇൻസാറ്റിൻ്റെ അൻഷിദ് ഖാനും, സ്റ്റോപ്പറായി ഇൻസാറ്റിൻ്റെ തന്നെ ബാപ്പുവും, മാൻ ഓഫ് ദ മാച്ചായി  റോക്ക് വേഴ്സിൻ്റെ അനസിനേയും തെരെഞ്ഞെടുത്തു.

വിജയികൾക്കുള്ള ട്രോഫികൾ മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്ററും റിയാദ് ഫുട് ബോർ അസ്സോസിയേഷൻ പ്രസിഡണ്ട് ബഷീർ ചേലാമ്പ്രയും ചേർന്ന് നിർവ്വഹിച്ചു.

ക്ലബ്ബ് പ്രസിഡണ്ട് കെ.ടി.അഹമ്മദ് ,
കുട്ടി,ഷമീം പക്സാൻ, ഹമീദ് ഇമ്പി, ബിസ് ബിസ് മുജീബ് ,ബ്ലോക്ക് മെമ്പർ മൈമൂന കടുക്കാഞ്ചേരി, വാർഡ് മെമ്പർ എം.പി കരീംഎന്നിവർ പ്രസംഗിച്ചു.
Previous Post Next Post
3/TECH/col-right