Trending

വിചിത്രമായ റോഡുപണി:ഉദ്യോഗസ്ഥരും സ്ഥലത്തില്ല

താമരശ്ശേരി: ദേശീയ പാത 766 ൽ റോഡിലെ കയറ്റം കുറക്കുന്ന ഭാഗത്താണ് വിചിത്രമായ പ്രവൃത്തി നടക്കുന്നത്.റോഡിൽ നിന്നും മണ്ണ് നീക്കം ചെയ്ത ഭാഗത്ത് വീണ്ടും നിരത്തുന്നത് ചെമ്മണ്ണ് തന്നെ.
സാധാരണ റോഡ് ബലപ്പെടുത്താൻ വേണ്ടി മണ്ണ് നീക്കം ചെയ്യുന്ന ഭാഗത്ത് ഗ്രാവൽ ഇട്ട് ഉയർത്തുകയും, അതിനു മേലെ നിശ്ചിത ഘനത്തിൽ GSB( Granular Sub base), WMM, ബിറ്റുമിൻ മെക്കാഡം, MSS എന്നിവയാണ് ഇടാറുള്ളത്.

ഇവിടെ ചെയ്യുന്നത് പോലെ മണ്ണിട്ട് അതിനു മുകളിൽ എന്തുചെയ്താലും ഭാരമുള്ള വാഹനങ്ങൾ  കടന്നു പോയി കുറച്ച് കഴിയുമ്പോൾ റോഡ് താഴ്ന്ന് പോകുമെന്നത് ഉറപ്പാണെന്ന് ഡ്രൈവർമാർ പറയുന്നു.
 റോഡു പ്രവൃത്തി നടക്കുന്ന സ്ഥലത്ത് ദേശീയ പാത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമുണ്ടാവണമെന്നാണ് ചട്ടമെങ്കിലും ഇവിടെ അത്തരത്തിൽ ഒരാളെ കണ്ടെത്താൻ മണിക്കൂറുകൾ തിരഞ്ഞിട്ടും കാണാൻ സാധിച്ചിട്ടില്ല.

ഏറ്റെടുക്കുന്ന ജോലികളെല്ലാം സർക്കാരിനും, വകുപ്പിനും ചീത്തപ്പേരുണ്ടാക്കുന്ന രൂപത്തിലാണ് ഇവിടെ ജോലി ഏറ്റെടുത്ത കരാറുകാർ നടത്തുന്നതെന്ന ആരോപണം നേരത്തെ തന്നെയുണ്ട്.ഇവർക്ക് ചില ഉദ്യോഗസ്ഥരുടെ ഒത്താശ ലഭിക്കുന്നുണ്ടെന്ന ആരോപണവും നിലവിലുണ്ട്ഉണ്ട്.
Previous Post Next Post
3/TECH/col-right