മാനന്തവാടി : ഒരു വര്‍ഷത്തിലധികമായി അടഞ്ഞുകിടക്കുന്ന കുറുവ ടൂറിസം കേന്ദ്രം വീണ്ടും തുറന്നുപ്രവര്‍ത്തിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ സജീവമായി. കേന്ദ്രം തുറക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ അനുവദിക്കപ്പെട്ട സ്‌റ്റേ കഴിഞ്ഞ ദിവസം ഹൈക്കോടതി താല്‍ക്കാലികമായി പിന്‍വലിച്ചതോടെയാണ് കേന്ദ്രം തുറക്കാന്‍ വനം വകുപ്പ് നടപടികള്‍ ആരംഭിച്ചത്. ഏപ്രില്‍ പത്തോടെ കേന്ദ്രം തുറക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.
2019 മാര്‍ച്ച് 22 ന് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പ്രകാരമാണ് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി കുറുവാദ്വീപ് അടച്ചുപൂട്ടിയത്. വനമേഖലകളില്‍ ഇക്കോടൂറിസം നടപ്പിലാക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണസമിതി നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയത്.ഇതിനെതിരെ പ്രദേശത്തെ 38 ഓളം പേര്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നിയന്ത്രണങ്ങളോടെ ടൂറിസം കേന്ദ്രം തുറക്കാന്‍ ഹൈകോടതി താല്‍ക്കാലികാനുമതി നല്‍കിയത്.
കുറുവ അടച്ചുപൂട്ടുന്നതിന് മുമ്ബായി ദിവസേന പ്രവേശനം നല്‍കിയിരുന്നത് പ്രതിദിനം 1050 പേര്‍ക്കാണ്.
തുടര്‍ന്നും ഇത്രയും ആളുകള്‍ക്കുമാത്രമേ പ്രവേശനാനുമതി ലഭിക്കുകയുള്ളു. കുറുവയുടെ രണ്ട് ഭാഗങ്ങളിലൂടെയുള്ള പ്രവേശന കവാടങ്ങളിലുടെയാണ് ഇത്രയും ആളുകളെ പ്രവേശിപ്പിക്കുക.
കേന്ദ്രം തുറക്കുന്നതിന് മുന്നോടിയായുള്ള അറ്റകുറ്റ പ്രവര്‍ത്തികള്‍ കുറുവയില്‍ ഇതിനോടകം വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ക്ക് പുറമെ കോടതി നല്‍കിയ കര്‍ശന നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടായിരിക്കും വിനോദസഞ്ചാരികളെ കുറുവയില്‍ പ്രവേശിപ്പിക്കുക. കുറുവയിലെ വിനോദസഞ്ചാരം സംബന്ധിച്ച് പ്രദേശത്തെ രണ്ട് വ്യക്‌തികളും,
ഒരു സംഘടനയും നല്‍കിയ ഹര്‍ജിയും ഹൈക്കോടതിയില്‍ ഉണ്ട്. ഇതിലെ വാദംകൂടി പൂര്‍ത്തിയായാല്‍ മാത്രമെ കുറുവാദ്വീപ് വിനോദസഞ്ചാര കേന്ദ്രമായി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമാവുകയുള്ളു.
0 Comments