Trending

ആശാ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

പൂനൂർ: ഞാറപ്പൊയിൽ മഹല്ലിലെ പരിധിയിൽ വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനുവേണ്ടി പൂനൂർ ആസ്ഥാനമായി രൂപീകരിച്ച ആശാ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉദ്ഘാടനവും പരിശീലനവും പ്രശസ്ത ട്രെയ്നർ ഡോ: സി.എ.റസാക്ക് നിർവഹിച്ചു.

ഭക്ഷണം,ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, ബോധവൽക്കരണം എന്നീ മേഖലകളിൽ അർഹരെ കണ്ടെത്തി അവരെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷക്കരിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.

സംഘടനയുടെ ചാരിറ്റി ഫണ്ടിലേക്ക് എക്സിക്യൂട്ടീവ് മെമ്പർമാർ നൽകുന്ന 2ലക്ഷം രൂപയുടെ ചെക്ക് പി.കെ.സാജിദും ഖത്തർ ചാപ്റ്റർ നൽകുന്ന 2 ലക്ഷം രൂപയുടെ ചെക്ക് വി.കെ.സലീം മാസ്റ്ററും വൈസ് ചെയർമാൻ എം. കെ.അബ്ദുൽ റഷീദിന് കൈമാറി.

ചെയർമാൻ ഡോ.ജമാൽ എൻ.പിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.പി.കരീം മാസ്റ്റർ, കെ.അബൂബക്കർ മാസ്റ്റർ, താര അബ്ദുറഹിമാൻ ഹാജി, റസാഖ് ദാരിമി, ഉമരി മാസ്റ്റർ, അബ്ബാസ് സുല്ലമി, എ.കെ.അബ്ദുൽ ജബ്ബാർ, മുഹമ്മദ് യു.കെ,ഷമീർ ബാവ,മുതലായവർ ആശംസകൾ നേർന്നു.

സെക്രട്ടറി എൻ.കെ.മുഹമ്മദ് മാസ്റ്റർ സ്വാഗതവും ട്രഷറർ വി.കെ.ഷംസുദ്ധീൻ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right