Trending

അര ഏക്കര്‍ ഭൂമിയില്‍ ജൈവ സമ്മിശ്ര കൃഷിയുമായി അബ്ദുള്‍ അസീസ്

കോരങ്ങാട്: അര ഏക്കര്‍ ഭൂമിയില്‍ ജൈവ സമ്മിശ്ര കൃഷി നടത്തുകയാണ് മാളിയേക്കൽ അബ്ദുള്‍ അസീസ് (കേളി). വാഴ, വെണ്ട, പയര്‍. പപ്പായ, കാച്ചില്‍, തക്കാളി, എന്നിങ്ങനെ വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. 
 

കൂടാതെ അന്‍പത് കരികോഴികളും പത്ത് താറാവുകളും ഇവുടെയുണ്ട്. 5 മീറ്റര്‍ വ്യാസത്തിലുള്ള ഒരു ബയോ ഫ്ലോക്ക് മത്സ്യകുളവും അതില്‍ 1250 ചിത്രലാട മത്സ്യങ്ങളും അസീസ് പരിപാലിക്കുന്നുണ്ട്. അസീസിന്റെ പച്ചക്കറികള്‍ക്കും മത്സ്യങ്ങള്‍ക്കും അന്വേഷിച്ചെത്തുന്ന ആവശ്യക്കാര്‍ ഏറെയാണ്. 
 
ഒരു കരികോഴി മുട്ടക്ക് 40 രൂപയാണ് വില. ചിത്രലാട മത്സ്യത്തിന് കിലോക്ക് 300 വരെയും ഈടാകും. റോഡരികില്‍ വെച്ചാണ് അസീസ് ജൈവ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയിരുന്നത്. ഇപ്പോള്‍ ആവശ്യക്കാര്‍ നേരിട്ടെത്തി വാങ്ങുകയാണ് ചെയ്യുന്നത്. തോട്ട പരിപാലനത്തിന് ഒരു തൊഴിലാളി കൂടി അസീസിന്റെ തോട്ടത്തിലുണ്ട്.
Previous Post Next Post
3/TECH/col-right