1. റോഡിൽ അല്ലെങ്കിൽ റോഡരികിൽ ജാക്ക് വെച്ചുയർത്തുന്നത് പരമാവധി ഒഴിവാക്കുക.
2. അങ്ങനെയെങ്ങിൽ വാർണിങ് ട്രൈയാങ്കിൾ ഉപയോഗിക്കുക.
3. രാത്രിയെങ്കിൽ സ്ഥലത്തു ആവശ്യത്തിനു പ്രകാശം കിട്ടുന്നു എന്നു ശ്രദ്ധിക്കുക.
4. വാഹനം ലെവൽ ആയ, കട്ടിയുള്ള പ്രതലത്തിൽ വേണം നിർത്താൻ. ജാക്ക് വെക്കുന്ന പ്രതലം പൂഴി മണ്ണോ , താഴ്ന്നുപോകുന്ന സ്ഥലമോ ആകരുത്.
5.വാഹനം ഹാൻഡ് ബ്രേക്ക് ഇട്ടിരിക്കണം
6.ഉയർത്തുന്ന ആക്സിൽ ഒഴികെ ബാക്കി വീലുകൾ , വീൽ ചോക്ക് അല്ലെങ്കിൽ തടകൾ വെച്ചു വാഹനം ഉരുണ്ടുപോകാതെ നോക്കണം.
7. വാഹനത്തിന്റെ ചാവി ഊരി മാറ്റി വെക്കണം ,പറ്റുമെങ്കിൽ അത് ജോലിചെയ്യുന്ന ആൾ പോക്കറ്റിൽ ഇടുന്നത് നല്ലതായിരിക്കും.
8. ജാക്കുകൾ അനുവദിച്ചിരിക്കുന്ന ഭാരപരിധിക്കു അനുയോജ്യമായിരിക്കണം.
9. വാഹനത്തിൽ ജാക്ക് വെക്കാൻ അനുവദിച്ചിരിക്കുന്ന പോയിന്റുകൾ ഓണേഴ്‌സ് മനുവലിൽ പറഞ്ഞിട്ടുണ്ടാകും അവിടെ മാത്രം ജാക്കി കൊള്ളിക്കുക.
10. ജാക്കുകൾ (സ്ക്രു, ഹൈഡ്രോളിക്, നുമാറ്റിക്) അങ്ങനെ ഏതുതരവും ആയിക്കോട്ടെ അതിൽ മാത്രം വാഹനം ഉയർത്തി വെച്ചു ജോലിചെയ്യരുത്.
11. വാഹനം ഉയർത്തി കഴിഞ്ഞു ആക്സിൽ സ്റ്റാൻഡിൽ (കുതിരയിൽ) ഇറക്കി നിർത്തിയശേഷം, സുരക്ഷ ഉറപ്പു വരുത്തി മാത്രം ടയർ മാറാനോ, അടിയിൽ കയറാനോ പാടുള്ളൂ...
0 Comments