Trending

ബാങ്ക് ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശം; മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്

ന്യൂഡല്‍ഹി: ടാക്‌സ് റീഫണ്ട് നല്‍കാമെന്ന് പറഞ്ഞ് അയക്കുന്ന വ്യാജ സന്ദേശങ്ങളില്‍ വീണുപോകരുതെന്ന് മുന്നറിയിപ്പ്. ഇത്തരം സൈബര്‍ തട്ടിപ്പ് സന്ദേശങ്ങളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് ആദായനികുതി വകുപ്പ് നേരത്തെ തന്നെ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നി ബാങ്കുകളിലെ ഇടപാടുകാരെയാണ് പ്രധാനമായി സൈബര്‍ തട്ടിപ്പുകാര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ പീസ് ഫൗണ്ടേഷന്‍ കണ്ടെത്തി. ഈ ബാങ്കുകളിലെ ഉപഭോക്താക്കള്‍ക്ക് ടെസ്റ്റ് മെസേജ് അയച്ച്‌ തട്ടിപ്പ് നടത്താനാണ് ശ്രമം.

ടാക്‌സ് റീഫണ്ടിന് സന്ദേശത്തിലെ ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കാനാണ് തട്ടിപ്പുകാര്‍ നിര്‍ദേശിക്കുന്നത്. ലിങ്ക് ക്ലിക്ക് ചെയ്യുമ്ബോള്‍ എത്തിച്ചേരുന്നത് ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റിന് സമാനമായ വ്യാജ വെബ്‌പേജിലാണ്. അമേരിക്ക, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നാണ് ഈ വ്യാജ ലിങ്കുകള്‍ എന്നാണ് സംശയം. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

വ്യാജ അപേക്ഷയില്‍ പാന്‍, ആധാര്‍, ബാങ്ക് വിവരങ്ങള്‍ തുടങ്ങി വ്യക്തിഗത വിവരങ്ങള്‍ നല്‍കാനാണ് പറഞ്ഞിരിക്കുന്നത്. ഇത് വ്യാജമെന്ന് തിരിച്ചറിയാതെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സാമ്ബത്തിക നഷ്ടത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വ്യാജ ഇ-മെയില്‍, ടെക്‌സ്റ്റ് മെസേജ് തുടങ്ങിയവയിലൂടെ സൈബര്‍ തട്ടിപ്പ് നടത്തുന്ന രീതിയായ ഫിഷിങ്ങാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്.


Previous Post Next Post
3/TECH/col-right