താമരശ്ശേരി: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി താമരശ്ശേരി താലൂക്ക് ഇലക്ഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ തിരുവമ്പാടി, കൊടുവളളി മണ്ഡലങ്ങളിലെ വട്ടച്ചിറ ,പറശ്ശേരി, പയോണ, മഞ്ഞക്കടവ്, അംബേദ്കർ ,വെണ്ടേക്കും പൊയിൽ കോളനികളിൽ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
മാസ്റ്റർ ട്രെയിനർ എം.കെ.അബ്ദുൾ റഷീദിന്റെ നേതൃത്വത്തിൽ ട്രെയിനർമാരായ ടി. സുബൈർ, പി.കെ.ശ്രീജ എന്നിവരാണ് കോളനി നിവാസികൾക്ക് വി വി പാറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവ പരിചയപ്പെടുത്തിയത്.
0 Comments