Trending

കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരണപെട്ടു



മലപ്പുറം ചങ്ങരംകുളത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ചങ്ങരംകുളം പാവിട്ടപ്പുറത്താണ് അപകടം. എറണാംകുളം സ്വദേശി രാജീവ് (25) ആണ് മരിച്ചത്.


എറണാകുളത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിരെ വന്ന കണ്ടെയ്‌നർ ലോറിയിൽ ഇടിക്കുകയായിരുന്നു. രാജീവിനൊപ്പം ഉണ്ടായിരുന്ന അഞ്ച് പേർക്ക് പരുക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച രാജീവിന്റെ മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Previous Post Next Post
3/TECH/col-right