Trending

കോളേജുകളിൽ സീറ്റൊഴിവ്


മലബാർ ക്രിസ്ത്യൻ കോളേജിൽ എം.എ. ഇക്കണോമിക്സിൽ എസ്.സി., സ്പോർട്‌സ്, ലക്ഷദ്വീപ്, കമ്യൂണിറ്റി, ഫിസിക്കലി ചലഞ്ച്ഡ് വിഭാഗത്തിൽ ഒഴിവുണ്ട്. വിദ്യാർഥികൾ 10-ന് രാവിലെ 10 മണിക്ക് കോളേജിലെത്തണം.

സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ ഒന്നാം വർഷ എം.എസ്‌സി. ഫിസിക്സ്(എയ്ഡഡ്)വിഷയത്തിൽ എസ്.സി., എസ്.ടി. വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥികൾ 12-ന് ഉച്ചയ്ക്ക് 12 മണിക്കുള്ളിൽ കോളേജ് ഓഫീസിലെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു

റിസർച്ച് അസിസ്റ്റന്റ് ഒഴിവ്: എൻ.ഐ.ടി.ആർക്കിടെക്ചർ, കംപ്യൂട്ടർ സയൻസ് വകുപ്പുകളിൽ റിസർച്ച് അസിസ്റ്റന്റിന്റെ താത്‌കാലിക ഒഴിവുണ്ട്. വിവരങ്ങൾക്ക്: www.nitc.ac.in.

കൊയിലാണ്ടി ഗവ. കോളേജിൽ സീറ്റൊഴിവ്

മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജിൽ പുതുതായി ആരംഭിച്ച ബി.എസ്‌സി. ഗണിതശാസ്ത്രകോഴ്‌സിൽ സ്പോർട്‌സ്, എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. അർഹരായ വിദ്യാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി പത്തിന് രാവിലെ 11 മണിക്കുമുമ്പ് കോളേജ് ഓഫീസിൽ എത്തണം. ബന്ധപ്പെട്ട വിഭാഗങ്ങളിൽ അപേക്ഷകരില്ലെങ്കിൽ മറ്റുവിഭാഗങ്ങളിലേക്ക് സീറ്റ് പരിവർത്തനം നടത്തുന്നതായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Previous Post Next Post
3/TECH/col-right