കോഴിക്കോട് : എസ് കെ എസ് എസ് എഫ് 32-ാം സ്ഥാപക ദിനാചരണം ത്വലബ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുന ഉമർ ഫൈസി മുക്കം ദാറുസ്സ്വലാഹ് ഇസ്ലാമിക് അക്കാദമി കാരമൂലയിൽ നിർവ്വഹിച്ചു.ജില്ലയിലെ അറുപതിൽപരം ദർസ് അറബിക് കോളേജുകളിൽ സ്ഥാപക ദിനാചരണം സംഘടിപ്പിക്കപ്പെട്ടു.
സലാം ഫൈസി മുക്കം അദ്ധ്യക്ഷനായി. എസ് കെ എസ് എസ് എഫ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അലി അക്ബർ മുക്കം മുഖ്യ പ്രഭാഷണം നടത്തി. നുഅ്മാൻ കുമാരനെല്ലൂർ, സയ്യിദ് ഫളുൽ തങ്ങൾ, അംജദ്ഖാൻ റശീദി, ഫൈനൽ ആനയാംകുന്ന്,ശാബിൻ കാവനൂർ,ഷഫീഖ് കൊടുവള്ളി, അജ്സൽ അസ്ലമി വാവാട്, ഷഫീഖ് കടലുണ്ടി, മുജീബ് കാരമൂല എന്നിവർ സംസാരിച്ചു.
ജനറൽ കൺവീനർ അബ്ദുൽ വാഹിദ് നാട്ടുകൽ സ്വാഗതവും ഇബ്രാഹിം നന്ദിയും പറഞ്ഞു.
0 Comments