കോടഞ്ചേരി:ടൂറിസം വകുപ്പിൻറെ നേതൃത്വത്തിൽ അരിപ്പാറയിൽ നിർമ്മിച്ച തൂക്കുപാലത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു .
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരുവമ്പാടി എം എൽ.എ ജോർജ്ജ് എം തോമസ് സ്വാഗതമാശംസിച്ചു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു കുളത്തൂർ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി,
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കോടഞ്ചേരി എട്ടാം വാർഡ് മെമ്പർ റോസമ്മ കയത്തുങ്കൽ, പി.ടി അഗസ്റ്റിൻ, ജോളി ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
Tags:
THAMARASSERY