Trending

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ 2021-22 വാർഷിക പദ്ധതി.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ  2021-22 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ വൈസ് പ്രസിഡന്റ് സലീന സിദ്ദിഖലിയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡൻ്റ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു.

സ്റ്റാൻ്റിംഗ്‌ കമ്മിറ്റി ചെയർമാൻമാർ TMരാധാകൃഷ്ണൻ,KP സുനീർ, SP ഷഹന, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ നസ്റി (കിഴക്കോത്ത്),അലക്സ് ( കോടഞ്ചേരി),JTഅബ്ദു റഹിമാൻ (താമരശ്ശേരി) നിധീഷ് കല്ലുള്ള തോട് എന്നിവർ സംസാരിച്ചു.

താഴെ പറയുന്നു പ്രമേയം ഗ്രാമസഭ പാസ്സാക്കി.  

പ്രമേയം: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ മലയോര പഞ്ചായത്തുകളായ തിരുവമ്പാടി കോടഞ്ചേരി പുതുപ്പാടി കട്ടിപ്പാറ കൂടരഞ്ഞി എന്നിവയുടെ വനാതിർത്തി കളിൽ പൂർണ്ണമായും വേലി നിർമ്മിക്കുന്നതിന്.വന്യ ജീവികളുടെ ശല്യത്തിൽ നിന്നു കൃഷിക്കാരെ മോചിപ്പിക്കണമെന്നും കൃഷി നശിപ്പിക്കുന്ന മുള്ളൻപന്നി, കാട്ട പന്നി എന്നിവയെ ഉന്മൂലനം ചെയ്യാൻ കർഷകരെ അനുവദിക്കണമെന്നു പ്രമേയം വഴി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നു.

അവതാരകൻ ബാബു കളത്തൂർ, അനുവാദകൻ റോയ് കുന്നപ്പള്ളി.
Previous Post Next Post
3/TECH/col-right