താമരശ്ശേരി: ബാങ്കിംഗ് ഉള്‍പ്പെടെ സര്‍ക്കാര്‍- സര്‍ക്കാര്‍ ഇതര ഓണ്‍ലൈന്‍ സേവനങ്ങള്‍ ജനങ്ങളുടെ തൊട്ടടുത്തെത്തിക്കുന്ന ടി എസ് ഡിജിറ്റല്‍ സേവ സെന്റര്‍ താമരശ്ശേരി പുതിയ ബസ്റ്റാന്റില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ജി എസ് ടി സുവിധ കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹ്മാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്തൃ സേവന കേന്ദ്രം എസ് ബി ഐ കോഴിക്കോട് റീജ്യനല്‍ ഫിനാന്‍സ് മാനേജര്‍ സി കെ സുധീഷും കോമണ്‍ സര്‍വിസ് സെന്റര്‍ സിഎസ്‌സി ജില്ലാ മാനേജര്‍ നികേഷ് എം കെയും ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കദീജ സത്താര്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ എ അരവിന്ദന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ മഞ്ജിത, എസ് ബി ഐ താമരശ്ശേരി ബ്രാഞ്ച് മാനേജര്‍ സി പി ശക്കീല്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, മുന്‍ അംഗം പി എസ് മുഹമ്മദലി, ഹക്കീം പോവക്കോത്ത്, ഷാജഹാൻ ചീനിമുക്ക്, പി എസ് അസീസ് മാസ്റ്റർ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
എല്ലാ ബാങ്കുകളിലേക്കും പണം അയക്കുന്നതുള്‍പ്പെടെ എസ് ബി ഐ താമരശ്ശേരി ബ്രാഞ്ച് എക്കൗണ്ടിലേക്ക് യാതൊരു ഫീസും ഇല്ലാതെ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും ഇവിടെ സൗകര്യമുണ്ട്.
Tags:
THAMARASSERY