Trending

വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.

കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 2020 21 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി   വയോജനങ്ങൾക്ക് കട്ടിൽ വിതരണംചെയ്തു   കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ അബ്ദുറഹ്മാൻറെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസ്റി പി പി ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല മക്കാട്പൊയിൽ വാർഡ് മെമ്പർമാരായ വി പി അഷ്റഫ്, ജസ്ന കെ, വഹീദ കയ്യലശേരി, സാജിദത്ത് സി കെ , ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി മുജീബ്റഹ്മാൻ,  ഐ സി ഡി എസ് സൂപ്പർ വൈസർ ശാലിനി, അങ്കണവാടി വർക്കർ മാരായ നഫീസ യു കെ , ബിൽക്കീസ് , മാളു കെ സി, പാത്തുമ്മ വി, ഭവാനി വി, അസൈൻ പറക്കുന്ന്, എന്നിവർ സംബന്ധിച്ചു
Previous Post Next Post
3/TECH/col-right