Trending

ഇരുവഞ്ഞിപ്പുഴയിൽ നിന്ന് വീണ്ടെടുത്തത് 31 വർഷം പഴക്കമുള്ള വിഗ്രഹം. അദ്ഭുതത്തോടെ നാട്ടുകാർ. 04- 02- 2021

റിപ്പോർട്ട് : എൻ. ശശികുമാർ - OMAK മീഡിയ

മുക്കം:മുപ്പത്തിയൊന്ന് വർഷത്തിന് ശേഷം ഇരുവഞ്ഞിപ്പുഴയിൽ നിന്ന് വീണ്ടെടുത്തത് ചൈതന്യം നഷ്ടമാവാത്ത വിഗ്രഹം. കാരശ്ശേരി അടിതൃക്കോവിൽ ക്ഷേത്രത്തിലെ വിഗ്രഹമാണ് കഴിഞ്ഞ ദിവസം പുഴയിലെ തിരച്ചിലിൽ വീണ്ടെടുത്തത്.

ഇത്രയും വർഷം വെള്ളത്തിൽ കിടന്നിട്ടും വിഗ്രഹത്തിന്യാതൊരുവിധ കേടുപാടുകളും സംഭവിച്ചില്ലെന്നത് അദ്ഭുതപ്പെടുത്തുന്നതായി നാട്ടുകാർ.
ഇക്കാലയളവിനുള്ളിൽ  ഇരുവഞ്ഞിപ്പുഴയിൽ നിരവധി തവണ വെള്ളപ്പൊക്കവും മലവെള്ളപ്പാച്ചിലും പ്രളയഭീഷണിയുമൊക്കെയുണ്ടായെന്നതും ആശ്ചര്യം വർധിപ്പിക്കുന്നു.

1921 ലെ കലാപത്തെ തുടർന്നും മറ്റും പൊട്ടിയ വിഗ്രഹത്തിൻ്റെ ഭാഗങ്ങൾ പലയിടങ്ങളിൽ നിന്ന് കണ്ടെടുത്ത് അറുപത് വർഷത്തോളം പൂജതുടർന്നു. എന്നാൽ പിന്നീട് പ്രശ്നവശാൽ
ദേവചൈതന്യം നഷ്ടപ്പെട്ടു എന്ന്വി ധിയെഴുതിയ ഈ വിഗ്രഹം  പുഴയിലൊഴുക്കുകയായിരുന്നു.

തിരുവാലൂർ ഇല്ലത്തെ അന്നത്തെ കാരണവർ കുമാരൻ നമ്പൂതിരി, കൊടക്കാട്ട് ഇല്ലത്തെ പ്രായം ചെന്ന നമ്പൂതിരിമാർ ഉൾപ്പെടെയുള്ള ഒരു വിഭാഗം അന്നേ ഇതിനെ എതിർത്ത് വിഗ്രഹ സംരക്ഷണത്തിനനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്.
പ്രശ്നവിധി പ്രകാരം  പിന്നീട് പുതിയ വിഗ്രഹം പ്രതിഷ്ഠിച്ചാണ് കാരശ്ശേരി അടിതൃക്കോവിൽ ക്ഷേത്രത്തിൽ ഇന്ന് വരെ പൂജ നടക്കുന്നത്.

പഴയ വിഗ്രഹം ചൈതന്യഭാവത്തിൽ വീണ്ടെടുത്ത സന്തോഷം ക്ഷേത്ര പൂജാരി മധുസൂദനൻ എൻ്റെ മുക്കം ന്യൂസിനോട് പങ്കുവെച്ചു. നാട്ടിലുണ്ടായ അനർത്ഥങ്ങൾക്ക് ഇതോടെ വിരാമമാവുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹവും നാട്ടുകാരും.

കുത്തിയൊലിച്ചൊഴുകുന്ന മലവെള്ളപ്പാച്ചിലും പ്രളയവുമെല്ലാം പല തവണ ഇരുവഞ്ഞിപ്പുഴയെ മാറ്റിമറിച്ചപ്പോഴും മൂന്നു പതിറ്റാണ്ടിനപ്പുറം യാതൊരു കേടുപാടും സംഭവിക്കാതെ ഈ വിഗ്രഹം വീണ്ടെടുക്കാനായ വലിയ സന്തോഷത്തിലാണ് വിശ്വാസികളുൾപ്പെടെയുള്ള നാട്ടുകാർ. കോഴിക്കോട് നിന്നെത്തിയ മുങ്ങൽ വിദഗ്ദ്ധരെ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് വിഗ്രഹം കണ്ടെത്തിയത്.

ഈ വിഗ്രഹം അടി തൃക്കോവിൽ അമ്പലത്തിലേക്ക് മാറ്റി. മറ്റു കാര്യങ്ങൾ മുറപ്രകാരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post
3/TECH/col-right