Trending

താഴെ കൂടരഞ്ഞിക്ക് സമീപം അപകടത്തെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനത്തിൻ്റെ ഉടമയെ തിരിച്ചറിഞ്ഞു. 04-02-2021

കൂടരഞ്ഞി:താഴെ കൂടരഞ്ഞിക്ക് സമീപം അപകടത്തെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനത്തിൻ്റെ ഉടമയെ തിരിച്ചറിഞ്ഞു.

അപകടത്തിൽപ്പെട്ട ആൾട്ടോ 800 കാർ ദിവസങ്ങളായി വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന വാർത്ത ഇന്ന് രാവിലെ  ഒമാക്കിൻ്റെ (ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌ അസോസിയേഷൻ കേരള) കീഴിലുള്ള വിവിധ  വാർത്ത ഗ്രൂപ്പുകളിൽ പ്രസിദ്ധികരിച്ചിരുന്നു.

കക്കാടം പൊയിൽ മീൻ ഫാക്ടറിയിൽ മനേജറയി ജോലി നോക്കിയിരുന്ന വ്യക്തിയുടെ ഉടമസ്ഥയിലുള്ളതാണ് അപകടത്തിൽപ്പെട്ട കാർ. കഴിഞ്ഞ മാസം 16 ന് രാവിലെ ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം.

കഴുത്തിനേറ്റ പരിക്കിനെ തുടർന്ന് ആയുർവേദ ചികിത്സയിലാരുന്നതിനാലാണ് വാഹനം മാറ്റൻ വൈകിയതെന്നും ഇന്ന് ഉച്ചയൊടെ വാഹനം സംഭവ സ്ഥലത്ത് നിന്നും നീക്കുമെന്നും അദ്ദേഹം ഒമാക്ക് റിപ്പോർട്ടറോട് പറഞ്ഞു.

അപകടത്തിൽപ്പെട്ട കാർ നീക്കാത്തത്തിൽ ദുരൂഹത:കഴിഞ്ഞ മാസം 16നാണ് കാർ അപകടത്തിൽപ്പെട്ടത്

കൂടരഞ്ഞി: താഴെ കൂടരഞ്ഞിയിൽ മൂന്നാഴ്ച്ച മുമ്പ് അപകടത്തിൽപ്പെട്ട കാർ റോഡ് സൈഡിൽ നിന്നും നീക്കാത്തതിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ.

കഴിഞ്ഞ മാസം 16 ന് രാവിലെ ഏഴോടെയാണ് കൂടരഞ്ഞിക്കും താഴെ കൂടരഞ്ഞിക്കും ഇടയിൽ KL_ O8-ബി.പി-2216 ആൾട്ടോ 800 കാർ അപകടത്തിൽപ്പെട്ടത്.

വാഹനത്തിൽ ഉണ്ടായിരുന്ന വെളുത്ത് മെലിഞ്ഞ് 28 വയസ് പ്രായം തോന്നിക്കുന്ന യുവാവ്
കക്കാടംപൊയിൽ പ്രവർത്തിക്കുന്ന മീൻ ഫാക്ടറി ജീവനക്കാരനാണെന്നും കാരപ്പറമ്പ് സ്വദേശിയാണന്നും ജോലി കഴിഞ്ഞ് മടങ്ങിവരുന്ന വഴി കാർ റോഡിൽ കിടന്ന തേങ്ങയിൽ കയറി നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയുമായിരുന്നു എന്നാണ് നാട്ടുകാരേ അറിയിച്ചത്.
ഒരു മണിക്കൂറിലധികം സംഭവസ്ഥലത്ത് നിൽക്കുകയും നാട്ടുകാരുമായി സംസാരിക്കുകയും ചെയ്യ്ത യുവാവിൽ നാട്ടുകാർക്കും സംശയം തോന്നിയില്ല.

എന്നാൽ കൂടരഞ്ഞിയിൽ നിന്ന് വന്ന കാർ എതിർദിശയലെക്കാണ് കിടക്കുന്നത് എന്നതും സംഭവം നടന്ന് മൂന്നാഴ്ച്ച പിന്നിട്ടിട്ടും വാഹനം നീക്കാൻ ആരും എത്താതും സംശയത്തിന് കാരണമാകുന്നു.

സംഭവം ഇതു വരെ ശ്രദ്ധയിൽ പ്പെട്ടിരുന്നില്ലന്നും ഇന്ന് സ്ഥലം സന്ദർശിക്കുമെന്നും തിരുവമ്പാടി പോലിസ് അറിയിച്ചു.
Previous Post Next Post
3/TECH/col-right