Trending

കാലിക്കറ്റ് സർവ്വകലാശാല അറിയിപ്പുകൾ 02-02-21



സി.ഡി.എം.ആര്‍.പി.യില്‍ ഡിസബിലിറ്റി മാനേജ്‌മെന്റ് ഓഫീസർ ഡവലപ്‌മെന്റ് സൈക്കോ തെറാപ്പിസ്റ്റ് ഒഴിവുകള്‍

കാലിക്കറ്റ് സര്‍വകലാശാല സൈക്കോളജി വിഭാഗവും സംസ്ഥാന സോഷ്യല്‍ ജസ്റ്റിസ് വിഭാഗവും സംയുക്തമായി നടത്തുന്ന കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് ആന്റ് റിഹാബിലിറ്റേഷന്‍ പ്രോഗ്രാമില്‍ ഒഴിവുള്ള ഡിസബിലിറ്റി മാനേജ്‌മെന്റ് ഓഫീസര്‍ (ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്), ഡവലപ്‌മെന്റല്‍ സൈക്കോ തെറാപ്പിസ്റ്റ് (ക്ലിനിക്കല്‍, റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ്) തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു.

 യോഗ്യത: 

  • ഡിസബിലിറ്റി മാനേജ്‌മെന്റ് ഓഫീസര്‍ക്ക് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് എം.ഫില്ലും നെറ്റ് യോഗ്യതയും റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷനും കമ്മ്യൂണിറ്റി ഡിസബിലിറ്റി, മെന്റല്‍ ഹെല്‍ത്ത് സര്‍വീസുകളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയി രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയവുമാണ് യോഗ്യതകള്‍. 
  • ഡവലപ്‌മെന്റല്‍ സൈക്കോ തെറാപ്പിസ്റ്റിന് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്ലോ, റീഹാബിലിറ്റേഷന്‍ സൈക്കോളജിയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയോ, റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷനും, ഡിസബിലിറ്റി മാനേജ്‌മെന്റ് ആന്റ് റീഹാബിലിറ്റേഷനില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയവും ആണ് യോഗ്യതകള്‍.
  •  അപേക്ഷകര്‍ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും സഹിതം ഡയറക്ടര്‍, സി.ഡി.എം.ആര്‍.പി., സൈക്കോളജി വിഭാഗം, കാലിക്കറ്റ് സര്‍വകലാശാല, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., പിന്‍ - 673635 എന്ന വിലാസത്തില്‍ ഫെബ്രുവരി 5-ന് മുമ്പായി എത്തിക്കണം.   


സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന്‍

  • കാലിക്കറ്റ് സര്‍വകലാശാല ഒമ്പതാം സെമസ്റ്റര്‍ അഞ്ച് വര്‍ഷ എല്‍.എല്‍.ബി., അഞ്ചാം സെമസ്റ്റര്‍ 3 വര്‍ഷ യൂണിറ്ററി എല്‍.എല്‍.ബി. ഏപ്രില്‍ 2020 പരീക്ഷകളുടെ സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന്‍ 2 മുതല്‍ 6 വരെ കോഴിക്കോട്, തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളേജുകളില്‍ നടക്കും. 
  • പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലുള്ള ലോ കോളേജുകളില്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. 
  • പാനലില്‍ ഉള്‍പ്പെട്ട അദ്ധ്യാപകര്‍ ചെയര്‍മാന്‍മാരുമായി ബന്ധപ്പെട്ട് ക്യാമ്പുകളില്‍ പങ്കെടുക്കണം.  


പരീക്ഷാഫലം

  • കാലിക്കറ്റ് സര്‍വകലാശാല  ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് 2017 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ജൂണ്‍ 2019 എം.ഫില്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  

പുനര്‍മൂല്യനിര്‍ണയ ഫലം

  • കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ. പ്രീവിയസ് എം.എ. സോഷ്യോളജി മെയ് 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍ 147/2021


പരീക്ഷാ അപേക്ഷ

  • കാലിക്കറ്റ് സര്‍വകലാശാല, വയനാട്, ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥികളില്‍ ബി.എച്ച്.എം. 2016 മുതല്‍ പ്രവേശനം ഏപ്രില്‍ 2020 രണ്ടാം വര്‍ഷ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്കും 2015 മുതല്‍ പ്രവേശനം ഏപ്രില്‍ 2020 മൂന്നാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 8 വരേയും 170 രൂപ പിഴയോടെ 12 വരേയും ഫീസടച്ച് 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
  • അഫിലിയേറ്റഡ് കോളേജുകളിലെ 2019 മുതല്‍ പ്രവേശനം, സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 12 വരേയും 170 രൂപ പിഴയോടെ 16 വരേയും ഫീസടച്ച് 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
  • അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ബിരുദ കോഴ്‌സുകളുടെ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 12 വരേയും 170 രൂപ പിഴയോടെ 16 വരേയും ഫീസടച്ച് 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
  • എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍, 2019 പ്രവേശനം, സി.ബി.സി.എസ്.എസ്.-യു.ജി. ബിരുദ കോഴ്‌സുകളുടെ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 16 വരേയും 170 രൂപ പിഴയോടെ 22 വരേയും ഫീസടച്ച് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
  • എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍, സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ബിരുദ കോഴ്‌സുകളുടെ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക്  പിഴ കൂടാതെ 16 വരേയും 170 രൂപ പിഴയോടെ 22 വരേയും ഫീസടച്ച് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
  • സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ 2016 പ്രവേശനം, എട്ടാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 12 വരേയും 170 രൂപ പിഴയോടുകൂടി 15 വരേയും ഫീസടച്ച് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
എട്ടാം സെമസ്റ്റര്‍ ബി.ടെക് 2014 സ്‌കീം, 2014 പ്രവേശനം, 2009 സ്‌കീം, 2012-2013 പ്രവേശനം സപ്ലിമെന്ററി പരീക്ഷകള്‍ക്കും പാര്‍ട്ട് ടൈം ബി.ടെക്. 2009 സ്‌കീം, 2012-2014 പ്രവേശനം സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 12 വരേയും 170 രൂപ പിഴയോടു കൂടി 15 വരേയും ഫീസടച്ച് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 

പരീക്ഷ

  • കാലിക്കറ്റ് സര്‍വകലാശാല 2017 മുതല്‍ പ്രവേശനം, രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ്. രണ്ട് വര്‍ഷ കോഴ്‌സ് ജൂണ്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 17-ന് ആരംഭിക്കും.
  • 2011 സ്‌കീം, 2012 മുതല്‍ പ്രവേശനം ഏഴാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. ഓണേഴ്‌സ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 17-ന് ആരംഭിക്കും.
  • 2015 സ്‌കീം, 2015 മുതല്‍ പ്രവേശനം മൂന്നാം സെമസ്റ്റര്‍ മൂന്ന് വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഫെബ്രുവരി 17-ന് ആരംഭിക്കും.
  • രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രില്‍ 2020 പ്രാക്ടിക്കല്‍ പരീക്ഷ 4 മുതല്‍ ആരംഭിക്കും.  
  • ആറാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2020 പരീക്ഷയുടെ പ്രൊജക്ട്/വൈവാവോസി 3, 4, 5 തീയതികളില്‍ നടക്കും. 

Previous Post Next Post
3/TECH/col-right