കിഴക്കോത്ത്: പഞ്ചായത്ത് സാന്ത്വനം സമിതിക്ക് സൗദി അറേബ്യയിലെ പ്രമുഖ കാര്‍ഗോ കമ്പനിയായ സ്പീഡ്എക്‌സ് കാര്‍ഗോ ആമ്പുലന്‍സ് കൈമാറി. എളേറ്റില്‍ വട്ടോളി പരേതനായ കുറുക്കാംപൊയില്‍ സൈതുട്ടി ഹാജിയുടെ സ്മരണാര്‍ത്ഥമാണ് സൗദി അറേബ്യയിലെ പ്രമുഖ കാര്‍ഗോ കമ്പനിയായ സ്പീഡ്എക്‌സ് കാര്‍ഗോ കിഴക്കോത്ത് പഞ്ചായത്ത് സാന്ത്വനം സമിതിക്ക് ആമ്പുലന്‍സ് കൈമാറിയത്.
കിഴക്കോത്ത് പഞ്ചായത്ത് പരിധിയില്‍ സൗജന്യ നിരക്കിലാണ് ആമ്പുലന്‍സ് സര്‍വീസ് നടത്തുക. നിര്‍ധനര രോഗികള്‍ക്ക് സേവനം തികച്ചും സൗജന്യമായിരിക്കും. കാരന്തൂര്‍ മര്‍കസില്‍ നടന്ന ചടങ്ങില്‍ സ്പീഡ്എക്‌സ് കാര്‍ഗോ എം ഡി കുറക്കാംപൊയില്‍ അബ്ദുറഹിമാന്റെ മക്കളായ മുഹമ്മദ് ഷാലു, മുഹമ്മദ് സാദ് എന്നിവര്‍ ചേര്‍ന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ആമ്പുലന്‍സിന്റെ താക്കോല്‍ കൈമാറി.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, സ്പീഡ്എക്‌സ് കാര്‍ഗോ സോണല്‍ മാനേജര്‍ മഠപ്പാട്ടില്‍ അബ്ദുറഹിമാന്‍, എസ് വൈ എസ് പൂനൂര്‍ ജില്ലാ സെക്രട്ടറി പി വി അഹമ്മദ് കബീര്‍, സോണ്‍ പ്രസിഡന്റ് അബ്ദുസ്സലാം ബുസ്താനി, സ്വാന്തനം സമിതി അംഗങ്ങളായ ഷംസുദ്ദീന്‍, സിദ്ദീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:
ELETTIL NEWS