എളേറ്റിൽ എം ജെ ഹയർ സെക്കൻഡറി സ്കൂൾ എജ്യു കെയർ പത്താം ക്ലാസ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന പ്രാദേശിക നിശാ പഠന ക്യാമ്പുകൾ ആരംഭിച്ചു. പതിനഞ്ചിലേറെ സ്ഥലങ്ങളിലായി നടക്കുന്ന ക്യാമ്പുകളുടെ സമരംഭം കുറിച്ച് കൊണ്ട് ചളിക്കോട് മഊനത്തുൽ ഹുദ മദ്രസയിൽ വാർഡ് മെമ്പർ കെ പി വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.
ഹെഡ് മിസ്ട്രസ് എൻ എ വഹീദ ടീച്ചർ, കെ കെ അബ്ദുൽ നാസർ, കെ കെ സി അബു മാസ്റ്റർ, വി കെ അബൂബക്കർ മാസ്റ്റർ, ജസീർ കെ കെ,ഗഫൂർ മൂത്തേടത്ത്, മുജീബ് ചളിക്കോട്, താജുദ്ധീൻ എം, ഷഫീഖ് കത്തറമ്മൽ, ബാസിം ചളിക്കോട് എന്നിവർ സംസാരിച്ചു.
Tags:
EDUCATION