ഹെൽത്ത് കെയർ ഫൗണ്ടേഷനും ബാലുശ്ശേരി വി ട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി ബാലുശ്ശേരി വി ട്രസ്റ്റ് കണ്ണാശുപത്രിയിൽ വെച്ചു നടത്തുന്ന
നിർദ്ധരായ വിദ്യാർത്ഥികൾക്കുള്ള സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണവും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത വി കെ ഉൽഘാടനം ചെയ്യ്തു.
വി ട്രസ്റ്റ് മെഡിക്കൽ ഡയറക്ടർ ഡോ ശാഹുൽ ഹമീദ് , ബ്ലോക്ക് മെമ്പർ സാജിദ ,ഡോ രശ്മി എന്നിവർ പങ്കെടുത്തു.ഹെൽത്ത് കെയർ ഫൗണ്ടേഷൻ സെക്രട്ടറി സാലിഹ് മാസ്റ്റർ സ്വാഗതവും വി ട്രസ്റ്റ് മാനേജർ നുഫൈൽ നന്ദിയും പറഞ്ഞു.
ജനുവരി 28,29,30 (വ്യാഴം.വെള്ളി .ശനി)ദിവസങ്ങളിൽ നടക്കുന്ന
സൗജന്യ ക്യാമ്പിന് ഡോ.രശ്മി ,ഡോ ഫിറോസ് ഫാറൂഖ് എന്നിവർ നേതൃത്വം നൽകും
Tags:
POONOOR