Trending

റൺവ്യൂ - 2021ഹെൽത്ത് കെയർ ഫൗണ്ടേഷൻ മെമ്പേർസ് ക്യാമ്പ് സമാപിച്ചു.

ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും വേണ്ടി ജനുവരി 23, 24 തിയ്യതികളിലായി വയനാട് ഓയിസ്ക ഇക്കോ റിസോഴ്സ് സെന്ററിൽ വെച്ച് ഫൗണ്ടേഷൻ മെമ്പേർസ് ക്യാമ്പ് നടന്നു.

ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് മെമ്പർമാർ, സ്റ്റുഡന്റസ് വിംഗ്, വിമൻസ് വിംഗ്, ഇവന്റ് ടീം, ഡിസാസ്റ്റർ മാനേജ്മെന്റ് ടീം എന്നിങ്ങനെ മുഴുവൻ സെഗ്മെന്റ്കളുടെയും പ്രതിനിധികൾ അടങ്ങുന്ന 52 പേർ ദ്വിദിന ക്യാമ്പിൽ പങ്കെടുത്തു. 

ക്യാമ്പിന്റെ ആദ്യദിനത്തിൽ _Role in social service & Organizational development_ എന്ന വിഷയത്തിൽ പ്രശസ്ത ലീഡർഷിപ്പ് ട്രെയിനർ ജോസഫ് വയനാട് ആദ്യ  സെഷൻ കൈകാര്യം ചെയ്തു. സെമിനാറിന് ശേഷം സംഘടനാ മെമ്പർമാർ ഹെൽത്ത്‌കെയർ ഫൗണ്ടേഷന്റെ നിലവിലെ പ്രവർത്തനങ്ങൾ വിലയിരുത്തി.കലാപരിപാടികളോടെയാണ് ക്യാമ്പിന്റെ ആദ്യ ദിവസം അവസാനിച്ചത്.

ക്യാമ്പിന്റ രണ്ടാം ദിവസമായ ജനുവരി 24ന്  ഭാവിയിൽ ഏറ്റെടുക്കേണ്ട പദ്ധതികളും, അടുത്ത രണ്ട് മാസത്തിനുള്ളിൽ സംഘടനക്ക് കീഴിൽ ഓരോ സെഗ്മെന്റ്കളും ഏറ്റെടുക്കുന്ന പരിപാടികളെ കുറിച്ചും ചർച്ച ചെയ്യുകയും അവ പ്രസന്റേഷൻ നടത്തുകയും ചെയ്തു.

അംഗങ്ങൾക്കിടയിലെ ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിനും കർമ്മ രംഗത്ത് കൂടുതൽ സജ്ജീവമാകുന്നതിനും ക്യാമ്പ് ഗുണകരമായെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
Previous Post Next Post
3/TECH/col-right