Trending

തോണിക്കടവില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

താമരശ്ശേരി:കൂരാച്ചുണ്ട് - കക്കയത്തിനടുത്ത് തോണിക്കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കൊടുവള്ളി ചവുടിക്കുന്നുമ്മല്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് അബ്ദുള്ള ബാവ(14) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരമാണ് സംഭവം. കുടുംബത്തോടൊപ്പം കുളിക്കാനിറങ്ങിയ കുട്ടിയെ കുറേ സമയം കഴിഞ്ഞ്‌ കാണാതായപ്പോഴാണു കുടുംബാംഗങ്ങൾ അന്വേഷിക്കുന്നത്‌.കരയ്ക്ക്‌ കയറിയിട്ടുണ്ടാവുമെന്ന് കരുതിയ കുട്ടിയെ എവിടെയും കാണാതായപ്പോൾ വീണ്ടും വെള്ളത്തിനടിയിൽ തന്നെ അന്വേഷിക്കുകയായിരുന്നു.

പടനിലം ഫെയ്‌സ് സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥിയാണ്. മാതാവ്:ഉമ്മു സല്‍മ. സഹോദരന്‍: അഹമ്മദ് കബീര്‍.
Previous Post Next Post
3/TECH/col-right