Trending

സുഗതകുമാരി ടീച്ചർ സ്മൃതി വൃക്ഷം

പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി യൂണിറ്റിൻ്റെയും സീഡ് ക്ലബ്ബിൻ്റെയും ആഭിമുഖ്യത്തിൽ സുഗതകുമാരി ടീച്ചറുടെ ഓർമ്മയ്ക്കായി സ്മൃതി വൃക്ഷം നട്ടു. പ്രധാനാധ്യാപകൻ ടി എം മജീദ് അദ്ധ്യക്ഷത വഹിച്ചു.ബാലുശ്ശേരി സർക്കിൾ ഇൻസ്പെക്ടർ ജീവൻ ജോർജ്ജ് ഞാവൽ വൃക്ഷത്തൈ നട്ടു.

ഗ്രാമപഞ്ചായത്ത് മെമ്പർ ആനിസ ചക്കിട്ടക്കണ്ടി, ഇ വി അബ്ബാസ്, എ വി മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു. സീഡ് കോഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ സ്വാഗതവും സി.പി. ഒ  ജാഫർ സാദിഖ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right