പ്രവാസിയും അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും ഗാനരച്ചയിതാവും എഴുത്തുകാരനുമായ നജീബ് തച്ചംപൊയിലിനെ യു.എ.ഇയിലെ തച്ചംപൊയിൽ പ്രദേശവാസികളുടെ കൂട്ടായ്മയായ 'തച്ചംപൊയിലൻസ്' ആദരിച്ചു. കോവിഡ്മഹാമാരിയിൽ ദുരിതത്തിലായവർക്ക് സഹായങ്ങൾ എത്തിക്കുന്നതിന് മേൽനോട്ടവും നേതൃത്വവും നൽകിയതിനും ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് പോലീസ് വളന്റിയർ വിംഗ് അംഗമായി സേവനം ചെയ്തതിന് ദുബായ് കമ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോററ്റി പ്രത്യേക പുരസ്കാരവും പ്രശംസാപത്രവും നൽകിയിരുന്നു.
തച്ചംപൊയിൻ്റെ പൈതൃകവും തനിമയും വരികളിലൂടെ കോർത്തിണക്കി
എൻ്റെ ഗ്രാമം
തച്ചംപൊയിൽ എന്ന ഗാനത്തിന് രചന നിർവ്വഹിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം നാടിന് സമർപ്പിച്ചിരുന്നു.ഇതിൻ്റെ എല്ലാം ഭാഗമായിട്ടാണ് ആദരിച്ചത്.
പി.സി.ഫൈസൽ
അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.പി നാസർ ഉപഹാരം സമർപ്പിച്ചു.
എ.കെ നൗഷാദ്,ജംഷിദ് പുതിയാറമ്പത്ത്, പി.ടി.സി.മോൻ ,റഷീദ്.പി, അൻവർ എ.കെ,റഫീഖ്, ഷിഹാദ് , കുഞ്ഞ്യോൻ സംസാരിച്ചു. എ.കെ.സക്കീർ സ്വാഗതവും കെ.കെ.മുഹമ്മദ് ഷാ നന്ദിയും പറഞ്ഞു.
0 Comments