Trending

പ്രീ മെട്രിക്‌ സ്കോളർഷിപ്പിന് വരുമാന സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കിയ നടപടി പ്രതിഷേധാർഹം : നജീബ് കാന്തപുരം

മടവൂർ : ഈ വർഷം പ്രീമെട്രിക്‌ സ്കോളർഷിപ്പിന്‌ അപേക്ഷിച്ച വിദ്യാർത്ഥികളോട്‌ വില്ലേജ്‌ ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്‌ ഹാജരാക്കാനുള്ള പുതിയ നിർദ്ദേശം ഒഴിവാക്കണമെന്ന്  ആവശ്യപ്പെട്ട് മടവൂർ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് മടവൂർ വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.‌  അപേക്ഷാ നടപടികൾ പൂർത്തിയായ ശേഷം വന്ന പുതിയ നിർദ്ദേശങ്ങൾ വിദ്യാർത്ഥി കളെയും രക്ഷിതാക്കളെയും ആശങ്ക യിലാക്കിയിരിക്കുകയാണെന്നു മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട്‌ നജീബ് കാന്തപുരം പ്രസ്ഥാവിച്ചു.


ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാത്രവുമല്ല ആയിരക്കണക്കിന്‌ അപേക്ഷകരുള്ള പ്രീ മെട്രിക്‌ സ്കോളർഷിപ്പിന്‌ അപേക്ഷകർ വില്ലേജ്‌ ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം എന്ന് പറയുന്നത്‌ വില്ലേജ്‌ ഓഫീസിന്റെ പ്രവർത്തനങ്ങളെയും താളം തെറ്റിക്കും.കോവിഡ്‌ രോഗത്തിന്റെ പാശ്ചാത്തലത്തിൽ ഇത്തരം നിർദ്ദേശങ്ങൾ നൽകുന്നത്‌ വിദ്യാർത്ഥികളേയും രക്ഷിതാക്കളെയും ഏറെ പ്രയാസപ്പെടുത്തുന്ന നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  പ്രസിഡണ്ട്‌ എ.പി. യൂസുഫ് അലി അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ്‌ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത്‌ മുസ്ലിം ലീഗ്  വൈസ് പ്രസിഡണ്ട്‌ പി.കെ. കുഞ്ഞി മൊയ്‌തീൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ രാഘവൻ അടുക്കത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ സലീന സിദ്ദീഖലി, മണ്ഡലം എസ്.ടി.യു പ്രസിഡണ്ട് പി.സി.മുഹമ്മദ്‌,   കെ.എസ്.ടി.ഇ.ഒ സംസ്ഥാന സെക്രട്ടറി എ.പി. സിദ്ധീഖലി,
മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി നൗഫൽ പുല്ലാളൂർ, ജില്ലാ പ്രവർത്തക സമിതി അംഗം റാഫി ചെരച്ചോറ, മണ്ഡലം എം.എസ്.എഫ്. ട്രഷറർ അനീസ് മടവൂർ, വി.സി. റിയാസ് ഖാൻ, എ.പി. അബു, ഗ്രാമ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്‌റ പൂളോട്ടുമ്മൽ, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷക്കീല കോട്ടക്കൽ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫെബിന അസീസ്, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മാരായ ഫാത്തിമ മുഹമ്മദ്‌,  ജുറൈജ്.കെ, സോഷ്മ സുർജിത്, ഹനീഫ.പി.കെ   റാസിഖ് വളപ്പിൽ, ഹസീബ് പുല്ലാളൂർ, എ.പി.ജംഷീർ,   പഞ്ചായത്ത്‌ സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂണിയൻ പ്രസിഡണ്ട് അഷ്‌റഫ്‌ മുട്ടാഞ്ചേരി, ജനറൽ സെക്രട്ടറി മുസ്തഫ ചക്കാലക്കൽ, ടി.കെ. അബു, പഞ്ചായത്ത്‌ എം.എസ്.എഫ് പ്രസിഡണ്ട്‌ ബാസിം ബരീഖ്, ജനറൽ സെക്രട്ടറി ഷബീറലി, ട്രഷറർ ആഷിഫ് നിഹാൽ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി സ്വാഗതവും ട്രഷറർ അസ്ഹർ കൊട്ടക്കാവയൽ നന്ദി യും പറഞ്ഞു.
Previous Post Next Post
3/TECH/col-right