എളേറ്റിൽ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മികച്ച മത്സരം കാഴ്ചവെക്കാൻ മുന്നിട്ടിറങ്ങിയ പ്രവർത്തകരെയും നേതാക്കളെയും സ്ഥാനാർത്ഥികളെയും അനുമോദിക്കുന്നതിനായി SDPI കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി കൺവൻഷൻ സംഘടിപ്പിച്ചു.കൊടുവള്ളി മണ്ഡലം പ്രസിഡൻ്റ് പി ടി അഹമ്മദ് ഉദ്ഘാടനം ചെയ്തു.
'വിവേചനമില്ലാത്ത വികസനത്തിന്' എന്ന മുദ്രാവാക്യമുയർത്തി മൂന്ന് പ്രബല മുന്നണികൾക്കിടയിൽ ഒറ്റക്ക് മത്സരിച്ച SDPI ക്ക് വൻ സ്വീകാര്യതയാണ് വോട്ടർമാർ നൽകിയതെന്നും കേരളത്തിലെ ഇടത്-വലത് അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയത്തിനെതിരെ ബദൽ രാഷ്ട്രീയം വളർത്തിയെടുക്കുന്നതിൽ പാർട്ടി വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഒന്നര മാസത്തിലധികമായി കൊടും തണുപ്പിൽ സമരം ചെയ്യുന്ന കർഷകർക്ക് കൺവൻഷനിൽ ഐക്യദാർഢ്യം അർപ്പിച്ചു. പൊരുതും കർഷകർക്കൊപ്പം വിജയം വരെ പാർട്ടി നിലകൊള്ളും.
അൽ ഫിത്റ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ
SDPI കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡൻറ് കൊന്തളത്ത് റസാഖ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സിക്രട്ടറി അബ്ദുൽ അസീസ്, വിമൺ ഇന്ത്യ മൂവ്മെൻറ് ജില്ലാ സിക്രട്ടറി റംല റസാഖ് ,പോപ്പുലർ ഫ്രണ്ട് ഏരിയ പ്രസിഡൻ്റ് പി ടി റഷീദ്, ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധി വി എം നാസർ, കാംപസ് ഫ്രണ്ട് ട്രഷറർ മുബാരിസ് തുടങ്ങിയവർ സംസാരിച്ചു.
കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
മോൻടി അബൂബക്കർ സ്വാഗതവും പട്ടേരിക്കണ്ടി മുഹമ്മദ് നന്ദി പ്രകടനവും നടത്തി.
Tags:
ELETTIL NEWS