Trending

ജനപ്രതിനിധികൾ സംശുദ്ധ രാഷ്ട്രീ യത്തിന്റെ വക്താക്കളാകണം -മുസ്തഫ മാസ്റ്റർ മുണ്ടുപാറ

എളേറ്റിൽ: സംശുദ്ധരായ  ജന പ്രതിനിധികൾകൾക്ക് മാത്രമേ രാജ്യത്തിന്റെ മഹത്തായ പൈതൃകം വീണ്ടെടുക്കാൻ കഴിയുകയുള്ളൂവെന്നും, രാഷ്ട്രപിതാവ് സ്വപ്നം കണ്ട ഗ്രാമങ്ങളുടെ വീണ്ടെടുപ്പിന്ന് പ്രാധാന്യം നൽകണമെന്നും സുപ്രഭാതം സി.ഇ.ഒ മുസ്തഫ മാസ്റ്റർ മുണ്ടുപാറ ഉദ്ബേധിപ്പിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് കിഴക്കോത്ത് പഞ്ചായത്ത് സുപ്രഭാതം റീഡേഴ്സ് ഫോറം നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഫാസിസ്റ്റ് വൽക്കരണത്തിനെതിരെ രാജ്യം ഒറ്റക്കെട്ടാവണമെന്നും അദ്ധേഹം പറഞ്ഞു.കത്തറമ്മൽ അൽബിറ് പ്രീ സകൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റീഡേഴ്സ് ഫോറം ചെയർമാൻ ഹാരിസ് പറക്കുന്ന് അദ്ധ്യക്ഷനായി. സുപ്രഭാതം കോഴിക്കോട് ബ്യൂറോ ചീഫ് ഇ.പി.മുഹമ്മദ് അനുമോദന പ്രസംഗം നടത്തി.

കൊടുവളളി നഗരസഭ  ചെയർമാൻ വെള്ളറ അബ്ദു, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നസ്റി, വൈ.പ്രസിഡന്റ് വി.കെ അബ്ദുറഹിമാൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പി. ടി.എം ശറഫുന്നി സ ടീച്ചർ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.എം അഷ്റഫ് മാസ്റ്റർ, ടി.എം രാധാകൃഷ്ണൻ, ഷിജി ഒരലാക്കോട്, നസീമ ജമാലുദ്ധീൻ എന്നിവർ സംസാരിച്ചു.

പ്രോഗ്രാം കോ ഡിനേറ്റർ മുജീബ് ചളിക്കോട് സ്വാഗതവും റീഡേഴ്സ് ഫോറം ജനറൽ കൺവീനർ ഫസൽ ആവിലോറ നന്ദിയും പറഞ്ഞു. സുപ്രഭാതം സി.എഫ്.ഒ ഷമീർ കാരന്തൂർ, സബ് എഡിറ്റർ ശഫീഖ് പന്നൂർ, കെ.കെ. എച്ച് അബ്ദുറഹിമാൻ കുട്ടി ഹാജി, പി.എം ഹമീമാസ്റ്റർ, അബ്ദു മാസ്റ്റർ, മുജീബ് കൈപാക്കിൽ, ഫളലു റഹ്മാൻ പന്നൂർ, സെയ്തൂട്ടി മാസ്റ്റർ, സക്കീർ അഹമ്മദ് കൈപ്പാക്കിൽ, ഫസൽകിഴക്കോത്ത്, ബാവ പറക്കുന്ന്, ആർ.കെ ഫാറൂഖ്, കരീം കൈപ്പാക്കിൽ, ടി.കെ അബു ഹാജി, നൗഷാദ് കരിമ്പയിൽ, നൗഫൽ ആവിലോറ, അഷ്ററഫ് പുതിയോട്, പി.എം ഷബാബ്, നൂറുദ്ദീൻ കത്തറമ്മൽ, ടി.കെ റഷീദ്, ഷാനവാസ്, കെ.സി.ഷംസുദീൻ, മുഹമ്മദ് ഷാഹിദ്, കെ.പി.റഊഫ് കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.സജിത, കെ.പി വിനോദ്, കെ.കെ ജബ്ബാർ, റംലമക്കാട്ടു പൊയിൽ, ജസ്ന അസയിൻ, മങ്ങലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, സി.എം ഖാലിദ്, ഇന്ദു സനിത്ത്, വി.പി അഷ്റഫ് ,പി.അർഷദ്, വഹീദ ടീച്ചർ, സാജിദത്ത്, കെ.മുഹമ്മദലി, പ്രിയങ്ക കരുഞ്ഞിയിൽ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right