Trending

രക്ഷിതാക്കൾക്ക് മാർഗ്ഗ നിർദ്ദേശ ക്ലാസ് നൽകി:കുട്ടികളെ വരവേൽക്കാൻ നൂറ് സ്കൂൾ ഒരുങ്ങി

പൂനൂർ: ജനുവരി ഒന്നു മുതൽ മുതൽ പത്താം തരക്കാർ സ്കൂളുകളിൽ  എത്തുന്നത് പരിഗണിച്ച് പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എല്ലാ അർത്ഥത്തിലും കുട്ടികളെ വരവേൽക്കാൻ ഒരുങ്ങി. അധ്യാപകരുടെയും ജീവനക്കാരുടെയും ശ്രമഫലമായി ക്ലാസ്സ് മുറികളും ലാബുകളും വൃത്തിയാക്കുകയും കുട്ടികൾക്ക് ഇരിക്കാൻ ആവശ്യമായ രീതിയിൽ  തയ്യാറാക്കുകയും ചെയ്തു. കുട്ടികൾ വരുമ്പോൾ സ്വീകരിക്കേണ്ട  മുൻകരുതലുകളെക്കുറിച്ചും പരീക്ഷയ്ക്ക് ഒരുങ്ങുന്നതിനുമുമ്പ് മുമ്പ് അവരെ തയ്യാറാക്കുന്നതിനും ആവശ്യമായ രീതിയിൽ രക്ഷിതാക്കൾക്ക് മാർഗ്ഗനിർദ്ദേശ ബോധവൽക്കരണ ക്ലാസ് നൽകുകയും ചെയ്തു.



എഡുകെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർഗ്ഗനിർദ്ദേശ ക്ലാസ്സ് പ്രധാനധ്യാപകൻ ടി എം മജീദിൻ്റെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് എൻ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. സിറാജുദ്ദീൻ പന്നിക്കോട്ടൂർ ക്ലാസ്സിന് നേതൃത്വം നൽകി. ടി പി അജയൻ, എ വി മുഹമ്മദ്, നിഷിത കൃഷ്ണൻ, നദീറ എ കെ  എസ് എന്നിവർ സംസാരിച്ചു. എഡുകെയർ കോർഡിനേറ്റർ ടി പി മുഹമ്മദ് ബഷീർ സ്വാഗതവും ഡോക്ടർ സി പി ബിന്ദു നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right